മുകേഷിന്റെ മകന് നായകനായി അഭിനയിക്കുന്ന കല്യാണത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി; ദുല്‍ഖറും ഗ്രിഗറിയും പാടിത്തിമിര്ക്കുന്നതിന്റെ വീഡിയോ കാണാം
Jan 30, 2018, 16:49 IST
കൊച്ചി:(www.kasargodvartha.com 30/01/2018) മുകേഷിന്റെ മകന് ശ്രാവണ്‍ മുകേഷ് നായകനായി അഭിനയിക്കുന്ന കല്യാണത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ചിത്രത്തിലെ അഞ്ച് ഗാനങ്ങളടങ്ങുന്ന ആല്‍ബമാണ് പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 പുറത്തിറക്കിയത്. പ്രകാശ് അലക്സ് ആണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.
നജിം അര്‍ഷാദ് പാടിയ മഴമുകിലെ, സിദ്ധാര്‍ത്ഥ് മേനോന് പാടിയ പണ്ടേ നീ എന്നില്‍ ഉണ്ടേ, ദുല്‍ഖര്‍ സല്മാന്, ഗ്രിഗറി ജേക്കബ്, ജോസ്ലി ജെ എല്‍ ഡി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ധൃദംഗപുളകിതന്, നിയ പാത്യാല പാടിയ കുഞ്ഞിളം പൂവേ, സുചിത് സുരേശന്, ജോജു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച കല്യാണം എന്നീ പാട്ടുകളാണ് ആല്‍ബത്തിലുള്ളത്.
രാജീവ് നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന 'കല്യാണം'ത്തില്‍ വര്‍ഷ ബൊല്ലമ്മയാണ് നായിക. മുകേഷ്, ശ്രീനിവാസന്, ഗ്രിഗറി ജേക്കബ്, ഹരീഷ് കണാരന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് രാധാകൃഷ്ണന് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റൊമാന്റിക് കോമഡിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം ബിനേന്ദ്ര മേനോനും ചിത്രസംയോജനം സൂരജ് ഇ എസുമാണ് നിര്‍വഹിച്ചിരിക്കുന്നത്. വയ ഫിലിംസിന്റെയും ശ്രീ സത്യ സായി ആര്‍ട്സിന്റെയും ബാനറുകളില്‍ രാജേഷ് നായര്‍, കെ കെ രാധാമോഹന്‍, ഡോ. ടി കെ ഉദയഭാനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Cinema, Entertainment, Video, Muzik247 Releases The Songs Of 'Kalyanam'