മാര്‍ടിന്‍ പ്രക്കാട് ചിത്രം നായാട്ട് മെയ് 9ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനൊരുങ്ങുന്നു
May 5, 2021, 16:13 IST
കൊച്ചി: (www.kasargodvartha.com 05.05.2021) മാര്‍ടിന്‍ പ്രക്കാട് സംവിധാനം ചെയ്ത ചിത്രം നായാട്ട് മെയ് ഒമ്പതിന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ വിജയനും പ്രധാനവേഷങ്ങളിലെത്തിയ 'നായാട്ട്' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ്.
നായാട്ട് അതിജീവനത്തിന്റെ കഥയാണ് പറഞ്ഞത്. ജോസഫ് എന്ന സൂപെര്‍ ഹിറ്റ് ചിത്രത്തിനു തിരക്കഥ എഴുതിയ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Martin Prakkat's movie Nayattu to release on Netflix