മമ്മൂട്ടിയുടെ 'ഉണ്ട' കാഞ്ഞങ്ങാട്ടും പടന്നയിലും
Oct 9, 2018, 23:12 IST
നീലേശ്വരം: (www.kasargodvartha.com 09.10.2018) മെഗാസ്റ്റാര്‍ മമ്മൂട്ടി പോലീസ് വേഷവുമായി കാഞ്ഞങ്ങാട്ടെത്തുന്നു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'ഉണ്ട'യുടെ ചിത്രീകരണം കാഞ്ഞങ്ങാട്ടും പടന്നയിലുമായി നടക്കും. കാറഡുക്ക, മുളിയാര്‍ വനമേഖലകളും ലൊക്കേഷനായി തെരഞ്ഞെടുത്തിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍ മണി എന്ന റോളാണ് മമ്മൂട്ടിക്ക്. 15 ദിവസത്തെ ഷൂട്ടിംഗിന് മമ്മൂട്ടിയും ടീമും കാഞ്ഞങ്ങാട്ടുണ്ടാകും. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജില്ലയിലെത്തി ലൊക്കേഷനുകള്‍ വിശദമായി പരിശോധിച്ചു.
വടക്കേയിന്ത്യയിലെ നക്സലൈറ്റ് സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പോലീസ് യൂണിറ്റിന്റെ കഥയാണ് ഉണ്ടയെന്ന മമ്മൂട്ടി ചിത്രം പറയുന്നത്. ഒക്ടോബര്‍ 18ന് മുളിയാര്‍ കാട്ടില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
മൂന്ന് ബോളിവുഡ് താരങ്ങളടക്കം നിരവധി മലയാളി താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ബോളിവുണ്ട് താരങ്ങള്‍. ചിത്രത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിയുമുള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രത്തിന് ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാഞ്ഞങ്ങാട്ടെ പ്രാദേശിക നടന്മാരും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്. മൂവി മില്‍ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mammootty, Film, Entertainment, Cinema, Kanhangad, Padanna, Kasaragod, News, Mammooty's new project Unda shooting at Kanhangad and Padanna