മമ്മൂട്ടിയുടെ വണ്‍ സിനിമ ഇനി ബോളിവുഡിലേക്ക്; ചിത്രത്തിന്റെ റീമേക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍
മുംബൈ: (www.kasargodvartha.com 29.06.2021) സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്ത് മമ്മൂട്ടി മുഖ്യമന്ത്രിയായി നായക വേഷത്തിലെത്തിയ 'വണ്‍' ബോളിവുഡിലേക്ക് റീമേക് ചെയ്യുന്നു. പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറാണ് ചിത്രത്തിന്റെ റീമേക് അവകാശം സ്വന്തമാക്കിയത്. നേരത്തെ ഹെലന്‍ എന്ന ചിത്രത്തിന്റെ റീമേകും ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്കുള്ള സിനിമയുടെ അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനി നേടിയിരിക്കുന്നത്. ഹിന്ദിയില്‍ ഹെലന്‍ ഒരുക്കുന്നത് മകള്‍ ജാന്‍വി കപൂറിനെ നായികയാക്കിയാണ്.
സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്തത്. 2021-ല്‍ പ്രദര്‍ശനത്തിയ ഒരു മലയാളഭാഷ രാഷ്ട്രീയ ത്രില്ലര്‍ ചലച്ചിത്രമാണ് വണ്‍. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തില്‍ അദ്ദേഹം കേരള മുഖ്യമന്ത്രിയായി ആണ് അഭിനയിച്ചത്. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ്.
നിമിഷ സജയന്‍, മുരളി ഗോപി, രഞ്ജിത്ത്, ജോജു ജോര്‍ജ്, മധു, സലീം കുമാര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Mammootty-Filim, Mammootty's 'One' is being remade in Bollywood