കുടുംബസദസ്സും യുവാക്കളും ഏറ്റെടുത്ത് മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്; മെഗാഹിറ്റെന്ന് പ്രേക്ഷകര്‍; വീഡിയോ
Dec 21, 2017, 14:53 IST
കൊല്ലം:(www.kasargodvartha.com 21/12/2017) മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് കുടുംബസദസ്സും യുവാക്കളും ഏറ്റെടുത്തു.കൊല്ലത്ത് ചിത്രീകരിച്ച ചിത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടി ആരാധകര്‍.
ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ മുഖഭാവം കണ്ടാല്‍ തന്നെ മനസിലാകും അവര്‍ ഈ ചിത്രം എങനെ ആസ്വധിച്ചു എന്നറിയാന്‍. പടം തുടങ്ങി തീരുന്നതു വരെ ഓരോ രംഗങ്ങളും സസ്പന്‍സുകൊണ്ടും ട്വിസ്റ്റുകള്‍ കൊണ്ടും ഗംഭീരമാക്കിയിരിക്കുകയാണ്.
അടുത്ത രംഗം എന്തെന്ന് പ്രവചിക്കാന്‍പോലും പ്രേക്ഷകര്‍ കഴിയാത്തവിധം മാസ്റ്റര്‍ പീസ് വെള്ളിത്തിരയില്‍ തിളങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗ് കൂടി ആയതോടെ ചിത്രത്തിലെ ഓരോ രംഗവും ആവേശം കൊള്ളിക്കുന്നതായി. ഒരു മാസ്സ് ചിത്രമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്.
കുടുംബ സദസ്സും ഈ ക്യാമ്പസ്സ് ചിത്രത്തെ സ്വീകരിച്ചുവെന്നാണ് ആദ്യ ദിനത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Top-Headlines, Cinema, Entertainment, Video, Family, Youth, Mammootty's masterpiece has been taken over by family and youth;