മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'യാത്ര'യിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി
Sep 2, 2018, 13:02 IST
(www.kasargodvartha.com 02/09/2018) മെഗാസ്റ്റാര്‍ മമ്മൂട്ടി മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം യാത്രയുടെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ സമര സംഘം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശ്രീവെണ്ണല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് കൃഷ്ണ കുമാര്‍ ആണ്. കാലാ ഭൈരവയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വരുന്നത്.
റാവു രമേഷ്, അനസൂയ ഭരദ്വരാജ്, സുഹാസിനി മണിരത്നം, പൊസാനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍ ഖദേകര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴ് നടന്‍ കാര്‍ത്തി ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, Actor, Entertainment, Video, Cinema, Mammootty movie Yatra Samara Shankham Full Song Lyrical released