ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന പിണറായി വിജയനെ അഭിനന്ദിച്ച് നടന് മമ്മൂട്ടി
May 3, 2021, 13:12 IST
തിരുവനന്തപുരം: (www.kasargodvartha.com 03.05.2021) ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന പിണറായി വിജയനെ അഭിനന്ദിച്ച് നടന് മമ്മൂട്ടി. ഫെയ്സ്ബുകിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍' എന്ന് മമ്മൂട്ടി കുറിച്ചു.
പിണറായി വിജയന് കൈകൊടുക്കുന്ന ചിത്രത്തിനൊപ്പമാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ
Posted by Mammootty on Sunday, May 2, 2021
Keywords: Thiruvananthapuram, News, Kerala, Top-Headlines, Cinema, Entertainment, Pinarayi-Vijayan, Election, Mammootty congratulates Pinarayi Vijayan