city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ലൂസിഫര്‍, ആദ്യ ദിനം ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്ന് വാരിയത് 12 കോടി എന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി:(www.kasargodvartha.com 30/03/2019) 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആദ്യ ദിനം ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്ന് വാരിയത് 12 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍.

ദുബൈ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെല്ലാം ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്.

43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ലൂസിഫര്‍, ആദ്യ ദിനം ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്ന് വാരിയത് 12 കോടി എന്ന് റിപ്പോര്‍ട്ടുകള്‍

കേരളത്തില്‍ മാത്രം 404 കേന്ദ്രങ്ങളിലാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയത്. വിദേശരാജ്യങ്ങളിലെ കളക്ഷന്‍ കൂടി പുറത്തുവരുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ലൂസിഫറിന് സ്വന്തമാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Cinema, Entertainment,Lucifar is the first Malayalam film to be released in 43 countries and the first day collected Rs 12 crore from Indian cinemas.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia