city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ ഒന്ന് വിതുമ്പി'; തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു കഴിഞ്ഞതെന്ന് ലക്ഷ്മി നക്ഷത്ര

ചേര്‍ത്തല: (www.kasargodvartha.com 24.11.2021) മിനിസ്‌ക്രീനില്‍ അവതാരികയായി എത്തി മലയാളികളുടെ മനസില്‍ ചേക്കേറിയ പ്രിയതാരമാണ് ലക്ഷ്മി നക്ഷത്ര. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു കഴിഞ്ഞതെന്ന് പറഞ്ഞുകൊണ്ട് താരം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'ദേവി'യായി അണിഞ്ഞൊരുങ്ങിയ ലക്ഷ്മിയുടെ ചിത്രങ്ങളും മറ്റും കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. 

ലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ ഫോടോഷൂടോ യൂട്യൂബ് വീഡിയോയോ മറ്റോ ആകുമെന്നാണ് അന്ന് ആരാധകര്‍ കരുതിയത്. എന്നാല്‍ ചിത്രത്തിന്റെ പിന്നിലെ യഥാര്‍ഥ കാരണം തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് താരം.

'പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ ഒന്ന് വിതുമ്പി'; തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു കഴിഞ്ഞതെന്ന് ലക്ഷ്മി നക്ഷത്ര

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 

ജീവിതത്തില്‍ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബര്‍ 16. വലിയ വിശിഷ്ട വ്യക്തികള്‍ പൂജിതരായ, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേര്‍ത്തലയിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോള്‍, സത്യത്തില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവിടെ ചെന്നപ്പോള്‍, ആ ചടങ്ങിന്റെ ഭാഗമായപ്പോള്‍, ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ ഒന്ന് വിതുമ്പി... പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നു. എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങള്‍ നിറഞ്ഞ ഒരു ദിവസത്തിനും എല്ലാരുടെയും സ്നേഹത്തിനും മനസ്സു നിറയെ നന്ദി മാത്രം.

Keywords: Cherthala, News, Kerala, Top-Headlines, Cinema, Entertainment, Lakshmi Nakshtra share special day of her life

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia