ട്വിറ്റര്‍ അകൗണ്ട് ഹാക് ചെയ്യപ്പെട്ടതായി നടി ഖുശ്ബു
മുംബൈ: (www.kasargodvartha.com 20.07.2021) ട്വിറ്റര്‍ അകൗണ്ട് ഹാക് ചെയ്യപ്പെട്ടതായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ഖുശ്ബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായിട്ടാണ് അകൗണ്ട് ഹാക് ചെയ്യപ്പെട്ടിരിക്കുന്നത്. ഖുശ്ബു സുന്ദര്‍ എന്ന പേരിലുള്ള അകൗണ്ടാണ് ഹാക് ചെയ്തിരിക്കുന്നത്.
മൂന്ന് ദിവസമായി ഹാക് ചെയ്തിരിക്കുകയാണ്. ട്വിറ്റര്‍ അഡ്മിനിസ്ട്രേഷന് ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്റെ പേരിലുള്ള അകൗണ്ടില്‍ നിന്ന് ഏതെങ്കിലും ട്വീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ അത് താനല്ല ചെയ്യുന്നത് എന്നും ഖുശ്ബു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കുടുംബത്തിന്റെയും തന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഖുശ്ബു സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യാറുണ്ട്.
Keywords: Mumbai, News, National, Top-Headlines, Khushbu, Cinema, Entertainment, Technology, Khushbu says her Twitter account hacked