city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയാള സിനിമയ്ക്ക് ഇരട്ടനികുതി ഒഴിവാക്കും; ഇനി വിനോദ നികുതിയില്ല

തിരുവനന്തപുരം: (www.kasargodvartha.com 07/06/2017) മലയാള സിനിമയ്ക്ക് ഇരട്ടനികുതി ഈടാക്കില്ലെന്നും ജി എസ് ടി വരുമ്പോള്‍ വിനോദ നികുതി ഒഴിവാക്കി ജി എസ് ടി മാത്രം ഈടാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി, മുകേഷ് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ധനമന്ത്രിയെ സന്ദര്‍ശിച്ച സംഘത്തിനാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

ജിഎസ്ടി നടപ്പാക്കുമ്പോള്‍ ചലച്ചിത്രമേഖലയ്ക്ക് 28 ശതമാനം അധികനികുതി നല്‍കേണ്ടിവരും. ഇതിനു പുറമേയാണ് തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത്. ഇത് സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിനിധി സംഘം മന്ത്രിയെ അറിയിച്ചു. തുടര്‍ന്നാണ് വിനോദ നികുതി ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചത്. പരാജയപ്പെടുന്ന സിനിമയ്ക്ക് ഒടുക്കിയ ജിഎസ്ടി അടുത്ത സിനിമയുടെ നികുതിയില്‍ പരിഗണിക്കാമെന്നും ധനമന്ത്രി ഉറപ്പുനല്‍കി. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് ഇരട്ട നികുതി ഒഴിവാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മലയാള സിനിമയ്ക്ക് ഇരട്ടനികുതി ഒഴിവാക്കും; ഇനി വിനോദ നികുതിയില്ല

ജിഎസ്ടി നടപ്പാക്കുമ്പോള്‍ ചലച്ചിത്ര രംഗത്ത് ഇരട്ട നികുതി സമ്പ്രദായം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് ഇതോടെ അവസാനമായി. നിലവില്‍ സിനിമാ ടിക്കറ്റിനുമേല്‍ വിനോദനികുതി പിരിക്കുന്നതു തദ്ദേശ സ്ഥാപനങ്ങളാണ്. എന്നാല്‍ അടുത്തമാസം ജിഎസ്ടി നിലവില്‍ വരുമ്പോള്‍ വിനോദനികുതി ഒഴിവാക്കും. അതിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്കു നഷ്ടം വരുന്ന തുകയുടെ 15% വീതം വര്‍ധിപ്പിച്ച് ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടാല്‍ തീരുമാനം അഞ്ചാം ധനകാര്യ കമ്മിഷനു വിടും.

കോര്‍പറേഷന്‍ മേഖലയില്‍ ഇപ്പോള്‍ ടിക്കറ്റിന്റെ 25% ആണു വിനോദ നികുതി. മുനിസിപ്പാലിറ്റിയില്‍ ഇത് 20%, പഞ്ചായത്തില്‍ 15% വീതമാണ്. ജിഎസ്ടി വരുമ്പോള്‍ എല്ലായിടത്തും 28% ആകും.

സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി, മുകേഷ് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ദിലീപ്, മണിയന്‍പിള്ള രാജു, ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.പി.വിജയകുമാര്‍, നിര്‍മാതാക്കളായ ജി.സുരേഷ്‌കുമാര്‍, എം.രഞ്ജിത്, ആന്റോ ജോസഫ്, ബി.രാകേഷ്, കല്ലിയൂര്‍ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

ആദ്യമായാണ് ഒരു ധനകാര്യമന്ത്രി ഒരു നിമിഷംകൊണ്ട് തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയതെന്ന് ഇന്നസെന്റും മുകേഷും ദിലീപും സെവന്‍ ആര്‍ട്ട്‌സ് വിജയകുമാറും മാധ്യമങ്ങളോടു പറഞ്ഞു. മറ്റൊരു സംസ്ഥാനത്തിനും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ചലച്ചിത്രപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരായ കെ ടി ജലീല്‍, എ കെ ബാലന്‍ എന്നിവരേയും ചലച്ചിത്രപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top Headlines, Thiruvananthapuram, Kasaragod, Tax, Cinema, Entertainment, News, Kerala, Kerala minister promises to spare cinemas from entertainment tax.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia