കാസര്‍കോടിന്റെ കൂട്ടായ്മയില്‍ സിനിമ ഒരുങ്ങുന്നു; താരങ്ങളെ കണ്ടെത്താന്‍ ബുധനാഴ്ച ഓഡിഷന്‍
Feb 3, 2015, 16:42 IST
കാസര്‍കോട്: (www.kasargodvartha.com 03/02/2015) കാസര്‍കോടിന്റെ കൂട്ടായ്മയില്‍ ഒരു സിനിമ ഒരുങ്ങുന്നു. അഷ്‌റഫ് ബംബ്രാണി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ബ്ലാക്ക് ഡെ' എന്ന ചിത്രത്തിലേക്കാണ് അഭിനേതാക്കളെ കണ്ടെത്താന്‍ ഓഡിഷന്‍ നടത്തുന്നത്.
ബുധനാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് സിറ്റി ടവറിലാണ് ഓഡിയേഷന്‍ നടക്കുക. ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിക്കുന്നത് ശ്രീജിത്ത് വാരാപുഴയാണ്. വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ പ്രമേയമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744111131 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.