സിനിമാ മേഖലയിലേക്കടക്കം എത്തിക്കാനുള്ളതാണെന്ന് സംശയിക്കുന്ന എം ഡി എം എയും 4 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി തൃശ്ശൂരില്‍ അറസ്റ്റില്‍
Sep 12, 2020, 13:09 IST
തൃശ്ശൂര്‍: (www.kasargodvartha.com 12.09.2020) സിനിമാ മേഖലയിലേക്കടക്കം എത്തിക്കാനുള്ളതാണെന്ന് സംശയിക്കുന്ന എം ഡി എം എയും നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി തൃശ്ശൂരില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയായ അബ്ദുല്‍സലാം(28) ആണ് തൃശ്ശൂര്‍ എക്‌സൈസിന്റെ പിടിയിലായത്.
ദേശീയപാതയില്‍ നടത്തിയ വാഹനപരിശോധനക്കിടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെയും യുവതികളെയും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതില്‍ അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും അബ്ദുല്‍സലാം മയക്കുമരുന്നും കഞ്ചാവുമായും പിടിയിലായത്.
അര ഗ്രാം എം ഡി എം എയ്ക്ക് വിപണിയില്‍ 3,500യിലധികം വിലയുണ്ട്. ഒരു തവണ ഒരു മില്ലിഗ്രാം ഉപയോഗിച്ചാല്‍ 12 മണിക്കൂറില്‍ അധികം ഇതിന്റെ ലഹരി നില്‍ക്കുമെന്നതാണ് യുവാക്കളെ എം ഡി എം എ യിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ലോക്ഡൗണില്‍ പണിയൊന്നും ഇല്ലാതായതോടെ നിരവധി പേര്‍ മയക്കുമരുന്ന് വിപണന രംഗത്തേക്ക് വരുന്നുണ്ടെന്ന് എക്‌സൈസ് സൂചിപ്പിക്കുന്നു.
സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കും നിശാപാര്‍ട്ടികളിലേക്കും വേണ്ടിയാണ് മയക്കുമരുന്നു കഞ്ചാവും എത്തിച്ചതെന്ന സംശയം ബലപ്പെട്ടതോടെ എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കി.
തൃശ്ശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Keywords: Thrissur, news, Kerala, Kasaragod, Cinema, Kanjavu, Excise, Kasaragod resident arrested in Thrissur with MDMA and 4 kg cannabis