city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tovino to visit Theater | 'തല്ലുമാല' സൂപര്‍ഹിറ്റ്; നടന്‍ ടൊവീനോ തിങ്കളാഴ്ച രാത്രി കാസര്‍കോട്ട് തിയറ്ററിലെത്തും; വിജയാഘോഷത്തില്‍ പങ്കെടുക്കും; ഫാന്‍സ് അസോസിയേഷന്‍ പ്രചാരണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com) മിന്നല്‍മുരളിക്ക് ശേഷം വന്‍വിജയം നേടിയ 'തല്ലുമാല'യുടെ പ്രദര്‍ശന വിജയം ആഘോഷിക്കാന്‍ നടന്‍ ടൊവീനോ തോമസ് തിങ്കളാഴ്ച രാത്രി 10 മണിക്ക് കാസര്‍കോട് മൂവിമാക്‌സ് തിയേറ്റിറിലെത്തും. നടന്‍ ടൊവീനോ തോമസ് എത്തുന്നതിന്റെ പ്രചാരണം ഫാന്‍സ് അസോസിയേഷനും തിയേറ്റര്‍ ഉടമകളും ആരംഭിച്ചിട്ടുണ്ട്.
  
Tovino to visit Theater | 'തല്ലുമാല' സൂപര്‍ഹിറ്റ്; നടന്‍ ടൊവീനോ തിങ്കളാഴ്ച രാത്രി കാസര്‍കോട്ട് തിയറ്ററിലെത്തും; വിജയാഘോഷത്തില്‍ പങ്കെടുക്കും; ഫാന്‍സ് അസോസിയേഷന്‍ പ്രചാരണം തുടങ്ങി

കാസര്‍കോട് തന്നെ ഷൂടിങ് പുരോഗമിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ ലൊകേഷനില്‍ നിന്നാണ് നടന്‍ എത്തുന്നത്. മിന്നല്‍ മുരളിക്ക് ശേഷം മൂന്നോളം ചിത്രങ്ങള്‍ ഇറങ്ങിയിരുന്നുവെങ്കിലും അതൊന്നും പ്രദര്‍ശന വിജയം നേടിയിരുന്നില്ല. എന്നാല്‍ തല്ലുമാല മികച്ച കലക്ഷനാണ് നേടിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഏഴ് കോടിയോളം രൂപ കലക്ഷന്‍ നേടി സിനിമ റെകോര്‍ഡിട്ടിരുന്നു. ടൊവീനോയുടെ സിനിമാ കരിയറില്‍ തന്നെ ഏറ്റവും സാമ്പത്തിക വിജയമാണ് തല്ലുമാല നേടിയിരിക്കുന്നത്. സിനിമാ തിയേറ്ററുകള്‍ പൂരപ്പറമ്പാകുന്ന കാഴ്ചയാണ് അടുത്തിടെയിറങ്ങിയ സിനിമകളിലെല്ലാം കാണുന്നത്.

കാസര്‍കോട് നിന്ന് തന്നെ ഷൂടിങ് നടത്തിയ ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട് ഒടിടി പ്ലാറ്റ്‌ഫോമില്‍ ട്രെന്റിങ്ങായിരുന്നു. അതിന് ശേഷം കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' മരണഹിറ്റായി. സിനിമയുടെ പ്രൊമോഷന്‍ പരസ്യത്തിലൂടെ രാഷ്ട്രീയ വിവാദവും കത്തിപര്‍ന്ന സിനിമയായിരുന്നു ഇത്. ജില്ലയില്‍ നിന്നുള്ള അഞ്ചോളം അഭിഭാഷകരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചാകോച്ചന്റെ അമ്പലപ്പറമ്പിലെ ഡാന്‍സ് ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും തൊട്ട് മലയാളത്തിലെ മിക്ക സിനിമാ താരങ്ങളും കാസര്‍കോടിന്റെ ലൊകേഷനെ പ്രകീര്‍ത്തിച്ചിരുന്നു. മമ്മൂട്ടിയുടെ ഉണ്ട സിനിമ ഇറങ്ങിയപ്പോള്‍ വനംവകുപ്പിന്റെ സ്ഥലം ഷൂടിങ്ങിന് വിട്ടു കൊടുത്തതിന്റെ പേരില്‍ വിവാദം നിലനിന്നിരുന്നു.

ബേക്കല്‍കോട്ട, റാണിപുരം, മഞ്ഞംപതിക്കുന്ന്, പൊസടിഗുംമ്പെ, വലിയപറമ്പ് തുടങ്ങി നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സിനിമാ ലൊകേഷനായി മാറുന്നുണ്ട്. എച്ചിക്കാനം തറവാട്, കാസര്‍കോടിന്റെ നിരവധി ഇല്ലങ്ങള്‍ എന്നിവയെല്ലാം ഷൂടിങ്ങ് ലൊകേഷനായി തെരഞ്ഞെടുക്കുന്നുണ്ട്. കേരളത്തിലെ മറ്റു ലൊകേഷനുകളെല്ലാം കണ്ടുപഴകിയത് കാരണം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഇതാണ് കാസര്‍കോടിന് അനുഗ്രഹമായി മാറുന്നത്.

'തിങ്കളാഴ്ച വസീമിക്കയും തച്ചു കിട്ടിയ ചെങ്ങായിമാരും. നിങ്ങളോടൊപ്പം തല്ലുമാല കാണാന്‍ എത്തുന്നു' എന്ന് ടൊവീനോ തന്നെ കാസര്‍കോട്ടെ തിയേറ്ററില്‍ എത്തുന്ന കാര്യം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Keywords:  Kasaragod, Kerala, News, Top-Headlines, Actor, Cinema, Theater, Entertainment, Celebration, Tovino Thomas, Thallumala, Kasaragod: Actor Tovino to visit Theater on Monday night. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia