New Movie | കനിഹയുടെ 'പെര്‍ഫ്യൂം' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com) നടി കനിഹയുടെ ഏറ്റവും പുതിയ ചിത്രം 'പെര്‍ഫ്യൂം' തീയേറ്ററുകളിലെത്തും. നവംബര്‍ 18നാണ് പ്രദര്‍ശനത്തിനെത്തുന്നത്. പ്രതാപ് പോത്തന്‍, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂമിന്റെ പ്രമേയം.
മോത്തി ജേക്കബ് പ്രൊഡക്ഷന്‍സിന്റേയും വോക്മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറില്‍ പെര്‍ഫ്യൂം നിര്‍മിച്ചിരിക്കുന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേര്‍ന്നാണ്. പാട്ടുകള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്.
രചന- കെ പി സുനില്‍, ക്യാമറ- സജെത്ത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര സംഗീതം-രാജേഷ് ബാബു കെ, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ,ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്‌സ് ശരത്ത് ഗോപിനാഥ്, സുധി , ആര്‍ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേകപ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Kaniha Starrer 'Perfume': Release Date Announced.