സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന 'വിക്രം' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
Mar 14, 2022, 11:42 IST
മുംബൈ: (www.kasargodvartha.com 14.03.2022) സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന കമല്‍ ഹാസന്‍ നായകനായി എത്തുന്ന 'വിക്രം' തീയേറ്ററുകളിലേക്ക്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.
ജൂണ്‍ മൂന്നിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. മേകിംഗ് വീഡിയോയുടെ ഗ്ലിപ്‌സിനൊപ്പമാണ് സിനിമാപ്രേമികള്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരും ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
Keywords: Mumbai, News, Gulf, World, Top-Headlines, Cinema, Entertainment, Kamal Haasan, Vijay Sethupathi, Fahadh Faasil's Vikram to release on June 3.