15 വര്‍ഷമായി അണിഞ്ഞിരുന്ന ഡയമന്‍ഡ് കമ്മല്‍ നഷ്ടമായി; കണ്ടെത്താന്‍ ആരാധകരോട് സഹായം തേടി നടി ജൂഹി ചൗല
മുബൈ: (www.kasargodvartha.com 14.12.2020) 15 വര്‍ഷമായി അണിഞ്ഞിരുന്ന ഡയമന്‍ഡ് കമ്മല്‍ നഷ്ടമായെന്നും അത് കണ്ടെത്തുവാന്‍ സഹായിക്കണമെന്നും നടി ജൂഹി ചൗല. ട്വിറ്ററിലൂടെയാണ് ജൂഹി ആരാധകരോട് സഹായം അഭ്യര്‍ത്ഥിച്ചത്. 'ഇന്ന് രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയില്‍ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു എവിടെയോ എന്റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. അത് കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ സന്തോഷമുണ്ട്. കമ്മല്‍ കിട്ടിയാല്‍ പൊലീസിനെ അറിയിക്കൂ. നിങ്ങള്‍ക്ക് സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ' എന്ന് താരം കുറിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി താന്‍ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് ജൂഹി പറയുന്നു. കമ്മലിന്റെ ചിത്രവും നടി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഹരികൃഷ്ണന്സിലൂടെ മലയാളത്തിലെത്തിയ ജൂഹി ആ ഒറ്റച്ചിത്രം കൊണ്ടു തന്നെ മലയാളികളുടെ ഇഷ്ടം നേടിയിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്
Kindly help 🙏 pic.twitter.com/bNTNYIBaZ2
— Juhi Chawla (@iam_juhi) December 13, 2020
Keywords: Mumbai, news, National, Top-Headlines, Cinema, Entertainment, Juhi Chawla requests fans to help her find her lost diamond earrings