Movie Title Poster | പ്രേക്ഷകരെ രസിപ്പിക്കാന്‍ ഇന്ദ്രന്‍സും ഉര്‍വശിയും എത്തുന്നു; 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962' ടൈറ്റില്‍ ലുക് പുറത്തിറക്കി
കൊച്ചി: (www.kasargodvartha.com) ആഷിഷ് ചിന്നപ്പയുടെ സംവിധാനത്തില്‍ ഇന്ദ്രന്‍സും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക് പുറത്തിറക്കി. നര്‍മത്തില്‍ കലര്‍ത്തി ഉത്സവപ്പറമ്പിലെ അനൗണ്‍സ്മെന്റിന്റെ പശ്ചാത്തലത്തിലൊരുക്കിയ മോഷന്‍ പോസ്റ്ററാണ് പുറത്തിറക്കിയത്.
ചിത്രത്തിന്റെ നിര്‍മാണം വന്ഡര്ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ്. ഇവരുടെ പ്രഥമ നിര്‍മാണ സംരംഭമാണ് ഈ ചിത്രം. സാഗര്‍, ജോണി ആന്റണി, ടി ജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ പകുതിയോടെ പാലക്കാട് തുടങ്ങും.
ആഷിഷ് ചിന്നപ്പ, പ്രജിന് എം പി എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും നിര്‍വഹിക്കും.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Video, Jaldhara Pumps Since 1962 title poster out.