city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സനല്‍കുമാര്‍: കാസര്‍കോട്ടുകാരുടെ ഓര്‍മ്മകളില്‍ നിറയുന്നത് കൃതാര്‍ത്ഥതയും നര്‍മവും

-രവീന്ദ്രന്‍ പാടി

(www.kasargodvartha.com 06.11.2014) രണ്ടുവര്‍ഷത്തോളം മാത്രമേ കാസര്‍കോട് ജില്ലാ കലക്ടറായി പി.സി.സനല്‍കുമാര്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരുപാട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഓര്‍മ്മകള്‍ ബാക്കിവെച്ചാണ് അദ്ദേഹം കാസര്‍കോടിനോട് വിടപറഞ്ഞത്. ഇപ്പോള്‍ ജീവിതത്തില്‍ നിന്നുതന്നെയും.

കാസര്‍കോട് കലക്ടര്‍ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങളായ കലക്ടര്‍ കഥയെഴുതുകയാണ്, ഒരു ക്ലൂ തരുമോ എന്നീ നര്‍മ ലേഖനങ്ങളുടെ സമാഹരണങ്ങള്‍ പ്രസിദ്ധീകൃതമായത്. രണ്ട് പുസ്തകങ്ങളുടെയും പ്രകാശന ചടങ്ങുകള്‍ അവിസ്മരണീയമായ അനുഭവങ്ങളും നര്‍മത്തിന്റെ മാലപ്പടക്കങ്ങള്‍ പൊട്ടിയ അനുഭൂതിയും പകര്‍ന്നവയായിരുന്നു.

കലക്ടര്‍ പങ്കെടുത്ത എല്ലാ പരിപാടികളും ചിരിയുടെ മേളക്കൊഴുപ്പ് പകര്‍ന്നവയായിരുന്നു. വളരെ ഗൗരവമായ വിഷയങ്ങള്‍ ചര്‍ച ചെയ്യുന്ന ഔദ്യോഗിക പരിപാടികളില്‍ പോലും സനല്‍കുമാര്‍ പൊട്ടിക്കുന്ന തമാശകള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. സമാധാന യോഗങ്ങളിലും, അവലോകന യോഗങ്ങളിലും എല്ലാം സനല്‍കുമാറിന്റെ നര്‍മഭാഷണങ്ങള്‍ ഒരിനം തന്നെയായിരുന്നു.

അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ള സദസ് കുലുങ്ങിച്ചിരിക്കുമായിരുന്നു. ചങ്ങമ്പുഴയുടെ രമണന്റെ ഇംഗ്ലീഷിലുള്ള പാരഡി അതേ ഈണത്തില്‍ പാടി അദ്ദേഹം ശ്രോതാക്കളെ കയ്യിലെടുക്കുമായിരുന്നു.

എതാണ്ട് എല്ലാ സിനിമാ പാട്ടുകള്‍ക്കും സനല്‍കുമാറിന്റെ പാരഡി ഗാനങ്ങള്‍ ഉണ്ട്. അവ അവസരോചിതമായി പാടാനും ആളുകളെ കയ്യിലെടുക്കാനും അദ്ദേഹത്തിനുള്ള സാമര്‍ത്ഥ്യം അപാരമാണ്. ഓഫീസിലും ഔദ്യോഗിക പരിപാടികളിലും മാത്രമല്ല, വീട്ടിലും അദ്ദേഹം ഒരു തമാശക്കാരനായിരുന്നു. തന്റെ കുടുംബ കാര്യങ്ങള്‍ വരെ നര്‍മത്തില്‍കലര്‍ത്തി പറയുകയും ഏതുകാര്യത്തെയും കണക്കറ്റ് പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന സനല്‍കുമാറിന് ഹാസ്യം രക്തത്തില്‍ കലര്‍ന്ന ഒരു ഗുണമായിരുന്നു.

ജില്ലയിലെ എതാണ്ട് എല്ലാ പ്രദേശങ്ങളിലും ക്ലബ്ബുകളുടെയും സംഘടനകളുടേയും ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സനല്‍കുമാര്‍ പോയി പ്രസംഗിച്ചിട്ടുണ്ട്. കാസര്‍കോട്ടുനിന്ന് സ്ഥലംമാറി പോയ ശേഷവും അദ്ദേഹം ആ ബന്ധം തുടര്‍ന്നു. കാസര്‍കോട്ടെ സായാഹ്ന പത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഹാസ്യലേഖനങ്ങള്‍ പതിവായി വരുമായിരുന്നു, അടുത്തകാലം വരെ.

കാസര്‍കോടിനോട് യാത്ര പറയുന്ന ഘട്ടത്തില്‍ അദ്ദേഹത്തെ ഓഫീസില്‍ സന്ദര്‍ശിക്കാനെത്തിയ പത്രക്കാര്‍ക്കുമുമ്പിലും അദ്ദേഹം നര്‍മത്തിന്റെ കെട്ടഴിച്ചു. ഐ.എ.എസ്. ലഭിച്ചാല്‍ കലക്ടര്‍ ആയില്ലെങ്കില്‍ അത് വിവാഹം കഴിച്ചാല്‍ അച്ഛനാകാത്തതിന് തുല്യമാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞ ധാരാളം തമാശകളില്‍ ഒന്ന്.

പ്രഗത്ഭനായ കലക്ടര്‍ രാജു നാരായണ സ്വാമി കാസര്‍കോട്ടുനിന്ന് പോയതിന് പിന്നാലെയാണ് സനല്‍കുമാര്‍ കാസര്‍കോട് കലക്ടര്‍ ആയി എത്തിയത്. ഒരുപാട് ആരാധകരെ നേടുന്നതിനൊപ്പം അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതിന് ചിലഭാഗത്തുനിന്നുള്ള എതിര്‍പ്പുകളും സനല്‍കുമാറിന് ഉണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ സ്ഥലം മാറ്റലിന് കാരണമായത്.

എപ്പോഴും സനല്‍കുമാറിന്റെ മനസില്‍ കാസര്‍കോട് ഉണ്ടായിരുന്നു. ഐ.എ.എസ്. ലഭിച്ചതിന് ശേഷം ആദ്യമായി കലക്ടര്‍ ആയത് അദ്ദേഹം ഇവിടെയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം ഫേസ്ബുക്കില്‍ സജീവമായപ്പോള്‍ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും കാസര്‍കോട്ടുകാരായി എന്നത് അദ്ദേഹത്തോടുള്ള കാസര്‍കോട്ടുകാരുടെ സ്‌നേഹം എത്രമാത്രം വലുതാണെന്നതിന്റെ ഉദാഹരണമാണ്.
സനല്‍കുമാര്‍: കാസര്‍കോട്ടുകാരുടെ ഓര്‍മ്മകളില്‍ നിറയുന്നത് കൃതാര്‍ത്ഥതയും നര്‍മവും
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Article, Kerala, District Collector, Remembering, Report, Cinema, Sanal Kumar, Raju Narayanan, In Memory of Sanal Kumar IAS.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia