city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മികച്ച ചിത്രങ്ങളുടെ നിറവില്‍ ഏഴാം ദിവസം

തിരുവനന്തപുരം: (www.kasargodvartha.com 14.12.2017) രാജ്യാന്തര ചലച്ചിത്ര മേളയുടെ ഏഴാം ദിവസം അവസാനിച്ചപ്പോള്‍ നല്ല സിനിമകളുടെ നിറവില്‍ പ്രേക്ഷക ഹൃദയം സംതൃപ്തം. ലോക സിനിമ, സ്മൃതി ചിത്രങ്ങള്‍, രാജ്യാന്തര മത്സരം, മലയാള സിനിമ ഇന്ന് തുടങ്ങിയ വിഭാഗങ്ങളിലായി അറുപത്തിയെട്ടു ചിത്രങ്ങളുടെ പ്രദര്‍ശനമാണ് വ്യാഴാഴ്ച നടന്നത്.

റൂബെന്‍ ഓസ്റ്റ്‌ലാന്‍ഡ് സംവിധാനം ചെയ്ത ദി സ്‌ക്വയര്‍, സിയാദ് ദൗയിരിയുടെ ദ ഇന്‍സള്‍ട്, ഹയഓ മിയസാക്കിയുടെ അനിമേഷന്‍ ചിത്രം ദി വിന്‍ഡ് റൈസസ്, റെയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്, അലക്‌സാണ്ടര്‍ സൊകുറോവിന്റെ റഷ്യന്‍ ആര്‍ക്, സെര്‍ജി പരാജനോവിന്റെ ദി കളര്‍ ഓഫ് പൊമഗ്രനേറ്റ്‌സ്, അലി ഗവിതാന്‍ സംവിധാനം നിര്‍വഹിച്ച വൈറ്റ് ബ്രിഡ്ജ്, അമിത് വി മസൂര്‍ക്കറിന്റെ ന്യൂട്ടണ്‍, സെമിഹ് കപ്ലനൊഗ്ലുവിന്റെ ഗ്രെയിന്‍ തുടങ്ങി പുനഃപ്രദര്‍ശനം നടന്ന ചിത്രങ്ങള്‍ക്കും നല്ല തിരക്ക് അനുഭവപ്പെട്ടു.

മികച്ച ചിത്രങ്ങളുടെ നിറവില്‍ ഏഴാം ദിവസം


ഇടവും സ്വത്വവും നഷ്ടപ്പെട്ടവരുടെ ജീവിതങ്ങള്‍, സംഘര്‍ഷ ഭൂമികയില്‍ സ്ത്രീ ശരീരങ്ങളുടെ പ്രതിരോധങ്ങള്‍, കാര്‍ഷിക വിളകളിലെ ജനിതക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അന്വേഷണം, വൈകല്യം ബാധിച്ച കുട്ടിക്ക് നഷ്ടമാകുന്ന വിദ്യാലയം, നിലക്കാത്ത വിപ്ലവ മുന്നേറ്റങ്ങള്‍ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ പ്രമേയങ്ങളാണ് പ്രധാനമായും പ്രേക്ഷകരെ ഈ സിനിമകളിലേക്ക് ആകര്‍ഷിച്ചത്. പ്രമേയത്തിനു പുറമെ പുതുമയുള്ള ആവിഷ്‌കാരവും സിനിമകളെ ആകര്‍ഷകമാക്കി.

Keywords:  Kerala, Thiruvananthapuram, news, IFFK, Cinema, Top-Headlines, Entertainment, IFFK: 7th day is very fantastic 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia