city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഹൃദയം' ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക്; റീമേക് അവകാശങ്ങള്‍ സ്വന്തമാക്കി കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്

കൊച്ചി: (www.kasargodvartha.com 25.03.2022) ശ്രീനിവാസന്‍ സംവിധാനം ചെയ്ത, പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം 'ഹൃദയം' ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റീമേക് ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ റീമേക് അവകാശങ്ങള്‍ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് സ്വന്തമാക്കി. ഹൃദയത്തിന്റെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്‌മണ്യമാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കരണ്‍ ജോഹറും ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചു.

  
'ഹൃദയം' ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക്; റീമേക് അവകാശങ്ങള്‍ സ്വന്തമാക്കി കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്



ജനുവരി 21ന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. തീയേറ്ററില്‍ നിന്ന്'ഹൃദയം'ചിത്രം ഒടിടിയിലും എത്തിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണി നിരന്നത്.

റീമേകുകളില്‍ പ്രണവിനും കല്യാണിക്കും ദര്‍ശനയ്ക്കും പകരം ആരെത്തും എന്നാണ് ഇപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇന്‍ഡ്യന്‍ ബോക്‌സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

Keywords:  Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater, ‘Hridayam’ ready for remake to Hindi, Tamil and Telugu languages.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia