city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

FB Post | 'പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവന്‍, അവള്‍ പഠിച്ചേ പറ്റൂ': ഹരീഷ് പേരടി

കൊച്ചി: (www.kasargodvartha.com) സംസ്ഥാനത്ത് അടുത്തിടെ നടന്ന പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകം, ഷാരോണ്‍ കൊലപാതം എന്നീ കേസുകളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. പ്രണയം രാഷ്ട്രിയമാണെന്നും അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുകിലാണ് ഹരീഷ് പേരടി ഇക്കാര്യം കുറിച്ചത്.

പ്രണയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവന്‍,അവള്‍ പഠിച്ചേ പറ്റൂ. പ്രണയം പഠിക്കാത്തവന് പ്രണയിക്കാന്‍ അവകാശമില്ലായെന്നും അവന്‍, അവള്‍ പഠിച്ചേ മതിയാകൂവെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുകില്‍ കുറിച്ചു.

FB Post | 'പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവന്‍, അവള്‍ പഠിച്ചേ പറ്റൂ': ഹരീഷ് പേരടി

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന്‍ കാമുകിയെ വെട്ടികൊല്ലുന്നു... പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു... പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... പ്രണയം രാഷ്ട്രിയമാണ്... അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവൂ... പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്‍പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാന്‍ പറ്റില്ല... 

FB Post | 'പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവന്‍, അവള്‍ പഠിച്ചേ പറ്റൂ': ഹരീഷ് പേരടി

പ്രണയത്തെ പഠിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ ആധുനിക മനുഷ്യനാവുന്നുള്ളു... ശാസ്ത്രത്തെ മനസ്സിലാക്കാന്‍ പോലും പ്രണയം അത്യാവിശ്യമാണ്...ദൈവവും ദൈവവമില്ലായമയും പ്രണയമാണ്... പ്രണയമില്ലാതെ മനുഷ്യന്‍ എന്ന ജന്തുവിന് ജീവിക്കാന്‍ പറ്റില്ലാ... പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവന്‍, അവള്‍ പഠിച്ചേ പറ്റു...പ്രണയം പഠിക്കാത്തവന് പ്രണയിക്കാന്‍ അവകാശമില്ലാ എന്നും അവന്‍, അവള്‍ പഠിച്ചേ മതിയാകൂ..

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Social-Media, Hareesh Peradi's fb post about Panoor Vishnupriya murder case and Sharon murder case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia