നിഗൂഢതയും ആകാംക്ഷയും നിറച്ച് 'ജോജി'യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ
കൊച്ചി: (www.kasargodvartha.com 02.04.2021) നിഗൂഢതയും ആകാംക്ഷയും നിറച്ച് 'ജോജി'യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. പനച്ചേല്‍ കുട്ടപ്പന്റെ കുടുംബത്തില്‍ നടക്കുന്ന ഒരു പ്രത്യേക സംഭവവും അതിനെ കുടുംബം നേരിടുന്നതുമാണ് ട്രെയിലറില്‍. പനച്ചേല്‍ കുട്ടപ്പന്റെ മക്കളിലൊരാളായാണ് ഫഹദ് ഫാസില്‍ വേഷമിടുന്നത്. ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, അലിസ്റ്റര്‍ അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഭാവനാ സ്റ്റുഡിയോസാണ് നിര്‍മാണം. ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ 7 ന് ചിത്രം പുറത്തിറങ്ങുന്നത്. ഷേക്‌സ്പിയറുടെ മാക്ബത്തിനെ അധികരിച്ചാണ് ദിലീഷ് പോത്തന്‍ സിനിമ ഒരുക്കിയിരിക്കുന്നത്.
എങ്ങനെയെങ്കിലും പണം സമ്പാധിച്ച് ധനികനായ എന്‍ആര്‍ഐ ആകുകയെന്നതാണ് ജോജിയുടെ ലക്ഷ്യം. കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്ക് പിന്നാലെ തന്റെ പദ്ധതി നടപ്പിലാക്കാന്‍ ജോജി തീരുമാനിക്കുന്നു. തുടര്‍ന്ന് ജോജിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Full of mystery and curiosity, Joji's new trailer released