നടി പ്രാചി തെഹ്‌ലാന്റെ കാര്‍ പിന്തുടര്‍ന്ന് അസഭ്യം പറഞ്ഞ സംഭവം; 4 പേര്‍ അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 04.02.2021) നടി പ്രാചി തെഹ്‌ലാന്റെ കാര്‍ പിന്തുടര്‍ന്ന് അസഭ്യം പറഞ്ഞ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഡെല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു പ്രാചി തെഹ്‌ലാനെ യുവാക്കള്‍ വഴിനീളെ പിന്തുടര്‍ന്നു.
തുടര്‍ന്ന് വീട്ടിലെത്തി കാര്‍ നിര്‍ത്തിയപ്പോള്‍ യുവാക്കള്‍ പുറത്തിറങ്ങി അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് നടി നല്‍കിയ പരാതിയിലാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. മാമാങ്കം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ താരമാണ് പ്രാചി തെഹ്‌ലാന്‍.
Keywords: New Delhi, news, National, Top-Headlines, Cinema, Entertainment, Police, arrest, Four arrested for insulting actress Prachi Tehlan