city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുടക്കത്തിൽ തന്നെ ആരും നടനായി പരിഗണിച്ചില്ലെന്ന് അക്ഷയ് കുമാർ

മുംബൈ: (www.kasargodvartha.com 26.04.2017) ആക്ഷന്‍ സിനിമകളിലൂടെയാണ് അക്ഷയ് കുമാര്‍ ബോളിവുഡിലെത്തുന്നത്. ആക്ഷന്‍ ഹീറോ എന്ന പേരും ചുരുങ്ങിയ നാളുകൊണ്ട് അക്ഷയ് കുമാര്‍ സ്വന്തമാക്കി. എന്നാല്‍ ഇക്കാലയളവില്‍ തന്നെ ആരും നടനായി അംഗീകരിച്ചിരുന്നില്ലെന്ന് ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ അക്ഷയ് കുമാര്‍ പറഞ്ഞു.

ആക്ഷന്‍ ചിത്രമാണെങ്കില്‍ എല്ലാരും എന്നെ വിളിച്ചിരുന്നു. അഭിനയ സാധ്യതയുണ്ടെങ്കില്‍ ആരും എന്നെ പരിഗണിച്ചില്ല. തുടക്കത്തിലെ 10 വര്‍ഷം ഇതായിരുന്നു സ്ഥിതിയെന്നും അക്ഷയ് കുമാര്‍. തൊണ്ണൂറുകളിലാണ് അക്ഷയ് കുമാര്‍ ആക്ഷന്‍ സിനിമകളിലൂടെ ശ്രദ്ധേയനായത്. പിന്നീട് കോമഡി വേഷങ്ങള്‍ ചെയ്തതോടെയാണ് ആക്ഷന്‍ പരിവേഷത്തില്‍നിന്ന് മോചനം കിട്ടിയത്.

എന്നാല്‍ പിന്നിട്ടവഴികള്‍ മറക്കാനോ, അവയെ തള്ളിക്കളയാനോ അക്ഷയ് ഒരുക്കമല്ല. ആക്ഷന്‍ സിനിമാ കാലത്ത് നന്നായി കഷ്ടപ്പെട്ടിരുന്നു. അന്ന് കൂടെ നിന്ന സ്റ്റണ്ട് മാസ്റ്റര്‍മാരാണ് എന്നെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. പലപ്പോഴും പരുക്ക് പറ്റിയിട്ടുണ്ട്. അപ്പോഴെല്ലാം അവര്‍ കൂടെയുണ്ടായിരുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

തുടക്കത്തിൽ തന്നെ ആരും നടനായി പരിഗണിച്ചില്ലെന്ന് അക്ഷയ് കുമാർ

SUMMARY: Akshay Kumar says when he was new in the industry, he was only approached for action films and not for movies in which he could display his acting skills.The National Award-winning actor says because of his stunts he became a go-to actor for action films.

Key Words: Akshay Kumar, Bollywood, Entertainment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia