ടൊവിനോയുടെ കളര്‍ഫുള്‍ 'തല്ലുമാല'യുടെ ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്ത്
കൊച്ചി: (www.kasargodvartha.com 24.10.2021) ടൊവിനോ തോമസിനോ തോമസ് നായകനായി എത്തുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്തിറക്കി. ഖാലിദ് റഹ് മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്. ഇത്രയും ആവേശകരമായ ഒരു ചിത്രം താന്‍ ആദ്യമായാണ് ചെയ്യുന്നതെന്നും പ്രേക്ഷകര്‍ തിയേറ്ററില്‍ കാണേണ്ട ചിത്രമാണിതെന്നും ടൊവിനോ ഫസ്റ്റ് ലുക് പോസ്റ്റെര്‍ പങ്കുവച്ച് കുറിച്ചു.
ടൊവിനോയുടെ കഥാപാത്രത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു കളര്‍ഫുള്‍ കാരികേച്ചര്‍ മാത്രമാണ് പോസ്റ്റെറില്‍ കാണുന്നത്. ഷൈന്‍ ടോം ചാക്കോ, ലുഖ്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ് മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, First look poster of Tovino's new movie 'Tallumala' released