സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ ചേര്‍ന്നു; പൊന്നാട അണിയിച്ച് കെ സുരേന്ദ്രന്‍
Feb 28, 2021, 11:22 IST
തിരുവനന്തപുരം: (www.kasargodvartha.com 28.02.2021) പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടന്‍ വിവേക് ഗോപന്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിവേക് ഗോപനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ബിജെപിയില്‍ ചേരുന്ന കാര്യം വിവേക് ഗോപന്‍ നേരത്തേ തന്നെ പരസ്യമായി അറിയിച്ചിരുന്നു. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള ചര്‍ചക്ക് ശേഷമാണ് താരത്തിന്റെ പാര്‍ടി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടനാടന്‍ ബ്ലോഗ്, അച്ഛാദിന്‍, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.