city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിട പറഞ്ഞത് ബ്യാരി ഭാഷയുടെ അബ്ബ

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com 05.04.2021) കാസർകോട് മുതൽ ഉഡുപ്പി വരെയുള്ള വലിയൊരു ജനവിഭാഗത്തിന്റെ സംസാരിക്കുന്ന ഒരു ഭാഷയാണ് ബ്യാരി എങ്കിലും കലാ സാഹിത്യ മേലലകളിൽ സ്വന്തമായി വളരെയൊന്നും അവകാശപ്പെടാനില്ലാതെ വളരെ പിന്നോക്കം നിന്നിരുന്ന കാലത്താണ് എം ജി റഹീം മംഗലാപുത്ത് എത്തുന്നത്. ബ്യാരികളുടെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം ബ്യാരി ഭാഷ പഠിച്ചെടുക്കുകയും മാപ്പിളപ്പാട്ടുകളെ ചുവട് പിടിച്ചു കൊണ്ട് പാട്ടും, നാടകവും ,ടെലിഫിലിമും അവസാനം സിനിമയുമായി കടന്നു വന്ന് ബ്യാരി ജനവിഭാഗത്തെ കലയുടെ പാതയിലേക്ക് കൈപിടിച്ചു കൊണ്ട് വന്ന് ബ്യാരി ഭാഷക്ക് ഒരു മേൽവിലാസമുണ്ടാക്കിക്കൊടുത്ത നമ്മുടെ എം ജി റഹിം കാലയവനികക്കുള്ളിലേക്ക് കടന്നു പോയി എന്ന വിവരം എന്നോട് അത്തീക്ക് ബേവിഞ്ച വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഏറ്റവും അടുപ്പമുള്ളവരുടെ മരണവാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത വിഷമമുണ്ടാവുക സ്വഭാവികമാണല്ലോ ? 

                                                                                      

വിട പറഞ്ഞത് ബ്യാരി ഭാഷയുടെ അബ്ബ

2008 ൽ എന്നേയും അത്തീഖ് ബേവിഞ്ചയും കൂട്ടിയാണ് റഹിം മംഗലാപുരം ആസ്ഥാനമാക്കി തുളു, കന്നഡ, മലയാളം ഭാഷകൾക്ക് തുല്യ പ്രധാന്യം നൽകി കൊണ്ട് 'തുളുനാടു' എന്ന വാർത്താ വാരികയ്ക്കും പോർട്ടൽ ന്യൂസിനും തുടക്കം കുറിച്ചത് അതിന്റെ കാസർകോട് പ്രതിനിധിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ച എനിക്ക് റഹീമുമായി അടുത്ത് ഇടപെടാനുള്ള സന്ദർഭമാണ് ലഭിച്ചത്. അതോടെ ഞങ്ങൾ തമ്മിൽ കുടുതൽ അടുത്തിടപഴകാനുള്ള അവസരമുണ്ടായി.

കാസർകോട് തായലങ്ങാടിയിൽ ജനിച്ച റഹീം ചെറുപ്പത്തിലേ ഫോട്ടോഗ്രാഫിയിൽ ഏറെ താല്പര്യം കാണിച്ചു തുടങ്ങിയിരുന്നു. തനിക്ക് പറ്റിയ ജീവിതമേഘല ഇതാണെന്ന് മനസ്സിലാക്കിയ റഹീം തലശ്ശേരിയിലെ ഒരു സ്റ്റുഡിയോയിൽ ജീവനക്കാരനായി പ്രവർത്തിക്കുകയും ഏറെ താമസിയാതെ സ്വന്തമായി സ്റ്റുഡിയോ തുടങ്ങുകയും തലശ്ശേരിയിലെ സംഗീതനാടകപ്രവർത്തകരും പി രാഘവൻ മാഷ് തുടങ്ങിയ പ്രമുഖരായ പാട്ടുകാരുമായി അടുപ്പത്തിലാവുകയും അവരോട് ചേർന്നു പ്രവർത്തികയും ചെയ്ത റഹിം പിന്നീട് തന്റെ തട്ടകം മംഗലാപുരത്തേക്ക് മാറ്റുകയും അവിടത്തെ പ്രബല ജനവിഭാഗമായ ബ്യാരികളുമായി കൂടിക്കലർന്നു ജീവിച്ചതോടെയാണ് ഇവർ വിദ്യാഭ്യാസത്തിലും കലാ -സാഹിത്യങ്ങളിലുമെല്ലാം വളരെ പിന്നോക്കമാണെന്ന് മനസ്സിലാക്കിയ റഹിം ഇവരെ സംഘടിപ്പിച്ചു നിർത്തുന്നതിലും ബ്യാരി അക്കാദമി രൂപീകരിച്ചു ഭാഷാ സാഹിത്യത്തിന്ന് പ്രോത്സാഹനം നൽകുന്ന കാര്യത്തിൻ ബ്യാരി പ്രമുഖർക്കൊപ്പം നിന്നു പ്രവർത്തിക്കുകയും മംഗലാപുരത്തെ ബന്തറിൽ 'കേപ്പ് മാൻ സ്റ്റുഡിയോ ആന്റ് റിക്കാഡിംഗ്' സ്ഥാപനത്തിന്ന് തുടക്കം കുറിക്കുകയും ബ്യാരി, തുളു ,കന്നഡ ഭാഷകളിൽ നിരവധി പാട്ടുകളും നാടകങ്ങളും ടെലിഫിലിമും പുറത്തിറക്കുകയും അതിൽപലതും വൻ ഹിറ്റായി മാറുകയും ചെയ്തതോടെ റഹീം മംഗലാപുരത്തെ മുടിചൂടാമന്നനായി മാറി.

ബ്യാരി ഭാഷയിൽ സിനിമ നിർമ്മിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ ഒരാഗ്രഹമായിരുന്നു. ഇത് സ്വകാര്യ സംഭാഷണങ്ങൾക്കിടയിൽ പലപ്പോഴും പറയാറുണ്ടായിരുന്നു. അതിനിടയിലാണ് ബ്യാരി എന്ന പേരിൽ ബ്യാരി ഭാഷയിലെ ആദ്യ പടം പുറത്ത് വന്നത്. തുടന്ന് റഹിം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിച്ചു കൊണ്ട് 'അബ്ബ' (പിതാവ്) എന്ന പേരിൽ ഒരു സിനിമ പുറത്തിറക്കുന്നത് മംഗലാപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയുടെ ഓരോ ഘട്ടത്തിലും തുടർന്ന് പ്രദർശനോൽഘാടത്തിലും എന്നെ ഒപ്പം ചേർത്തിരുന്ന റഹീമിനെ കൊറോണ കാലത്തെ ലോക്ക് ഡൗൺ വന്നതോടെയാണ് പരസ്പരം കാണാൻ സാധിക്കാതെ വന്നത് എന്നാലും ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു. 

മാസങ്ങൾക്ക് മുമ്പ് സുഖമില്ല മകന്റെ കൂടെ ബാംഗളൂരുവിലാണെന്നും ചികിത്സയിലാണെന്നും പറഞ്ഞ റഹീമിനെ പിന്നിട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല റഹിം നമ്മെ വിട്ടു പോയി എന്ന ദു:ഖവാർത്ത എന്നെ ഏറെ അസ്വസ്ഥനാക്കി. അതാണ് റഹീം, ഒരിക്കൽ പരിചയപ്പെട്ട ഏതൊരാളിനേയും സ്നേഹത്തിന്റെ മാസ്മര വലയത്തിലാക്കിക്കളയും എന്നതാണ് എം ജി റഹീം എന്ന മനുഷ്യൻ വേറിട്ടു നിൽക്കുന്നത്. ഇനി അദ്ദേഹത്തിന്റെ പാരത്രിക ജീവിതം വിജയത്തിലാക്കട്ടെ എന്ന പ്രാർത്ഥന മാത്രം.

Keywords: Kasaragod, Kerala, Article, Udupi, Bevinja, Mangalore, Thayalangadi, Cinema, Corona, Mobile Phone, Farewell to the father of the Bhyari language.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia