പാര്‍വതിയുടെ പടം പെളിക്കാന്‍ ഫാന്‍സുകാരുടെ ഗൂഢ പദ്ധതി, പുതിയ ചിത്രം മൈ സ്റ്റോറിക്കെതിരെ ഡിസ്‌ലൈക് ക്യാമ്പയിന്‍
Jan 1, 2018, 14:30 IST
കൊച്ചി:(www.kasargodvartha.com 01/01/2017) പാര്‍വതിയുടെ പടം പെളിക്കാന്‍ ഫാന്‍സുകാരുടെ ഗൂഢ പദ്ധതി. പുതിയ ചിത്രം മൈ സ്റ്റോറിക്കെതിരെ ഡിസ്‌ലൈക് ക്യാമ്പയിന്‍. പൃഥ്വിരാജും പാര്‍വതിയും അഭിനയിക്കുന്ന മൈ സ്‌റ്റോറി ചിത്രീകരണം പൂര്‍ത്തിയായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഈ ചിത്രത്തിലെ പാട്ടും ചിത്രീകരണ ദൃശ്യവും യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിനെതിരെയാണ് ആക്രമണവുമായി ഫാന്‍സുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.
പുതുമുഖ സംവിധായികയായ രോഷ്‌നി ദിനകര്‍ ഏറെ പണിപെട്ടാണ് മൈ സ്‌റ്റോറിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചത് 2016 ഡിസംബറിലായിരുന്നു. പൃഥ്വി രാജിന്റെ ഡേറ്റില്ലാത്തതിനാല്‍ നീണ്ട 10 മാസങ്ങള്‍ രണ്ടാം ഷെഡ്യൂളിനായി കാത്ത് നിന്ന രോഷ്‌നി സഹികെട്ട് ഫിലിം ചേമ്പറില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് 37 ദിവസങ്ങള്‍ നീണ്ട രണ്ടാം ഷെഡ്യൂളിന് വേണ്ടി പൃഥ്വിരാജിന്റെ ഡേറ്റ് ലഭിച്ചത്. 13 കോടിയോളം മുടക്കി രോഷ്‌നിയും ഭര്‍ത്താവുമാണ് മൈ സ്‌റ്റോറി നിര്‍മിച്ചത്.
രോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ട് പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകമാണ് യൂട്യൂബില്‍ പാട്ടിനെതിരെ ആക്രമണമുണ്ടായിരിക്കുന്നത്. ഫാന്‍സ് ഇത്തവണത്തെ ഡിസ്‌ലൈക് കാമ്പയിനാണ് ആയുധമാക്കിയത്. 45 സെക്കന്‍ഡുകള്‍ മാത്രമുള്ള ചിത്രീകരണ ദൃശ്യത്തിന് 41000 ഡിസ്‌ലൈക്കുകളും 4000 ലൈക്കുകളുമാണ് ലഭിച്ചത്. ഇതുകൊണ്ടും മതിവരാതെ ഗാനത്തിനെതിരെയും ആക്രമം കാട്ടി ആരാധകര്‍. പുറത്ത് വന്ന് 11 മണിക്കൂറുകള്‍ക്കകം 19000 ഡിസ്‌ലൈക്കുകളാണ് പാട്ടിന് കിട്ടിയത്.
സിനിമക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഫാന്‍സുകാരുടെ ഈ പ്രവര്‍ത്തിയെ എതിര്‍ത്തും പലരും സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി. പുതുമുഖ സംവിധായികയുടെ ഒരു വര്‍ഷത്തോളം നീണ്ട അധ്വാനമാണ് ആരാധകരുടെ ദുഷ്പ്രവര്‍ത്തിയിലൂടെ തകരുന്നതെന്ന് പറഞ്ഞാണ് അവര്‍ രംഗത്ത് വന്നത്. പാര്‍വതിയോടുള്ള കലി സിനിമക്കെതിരെയല്ലാ കാട്ടേണ്ടതെന്നും അവര്‍ പറയുന്നു.
കസബാ വിവാദത്തത്തെ തുടര്‍ന്ന തനിക്ക് വേണ്ടി അഭിപ്രായം പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. അതിന് ശേഷവും ചില ഫാന്‍സുകാര്‍ ആക്രമണം തുടരുകയാണ്. അതേ സമയം മമ്മൂട്ടി ഫാന്‍സിലെ ചിലര്‍ ഡിസ്‌ലൈക് കാമ്പയിനെ എതിര്‍ത്ത് രംഗത്തു വന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Cinema, Social-Media, Entertainment, Video, Parvathi, Movie, YouTube, Fans plan to dislike campain against parvathi's new movie My story ,Top-Headlines, Trending