city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാമിലി ത്രിലെര്‍ 'സ്റ്റാര്‍' ഒക്ടോബര്‍ 29 ന് തീയേറ്ററുകളിലെത്തുന്നു

കൊച്ചി: (www.kasargodvartha.com 27.10.2021) ഫാമിലി ത്രിലെര്‍ ചിത്രം 'സ്റ്റാര്‍' ഒക്ടോബര്‍ 29 ന് തീയേറ്ററുകളിലെത്തുന്നു. ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജും, പൃഥ്വിരാജും, ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നത്. സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് ബി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സുവിന്‍ എസ്  സോമശേഖരന്റെതാണ് രചന. ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രിലെര്‍ ആണ് ചിത്രം. എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. 

ഫാമിലി ത്രിലെര്‍ 'സ്റ്റാര്‍' ഒക്ടോബര്‍ 29 ന് തീയേറ്ററുകളിലെത്തുന്നു

തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍ ജി മേകപും അജിത് എം ജോര്‍ജ് സൗന്‍ഡ് ഡിസൈനും നിര്‍വഹിക്കുന്നു. 

റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍, അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന്‍ ചീഫ് അസോസിയേറ്റ്‌സുമാണ്.  സ്റ്റില്‍സ്- അനീഷ് അര്‍ജുന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Family thriller 'Star' to be released in theaters on October 29

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia