മൊട്ടയടിച്ച് ഗംഭീരമേകോവറില്‍ ഫഹദ് ഫാസില്‍; 'പുഷ്പ'യിലെ വില്ലനായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ലുക് വൈറല്‍
Aug 28, 2021, 12:23 IST
ഹൈദരാബാദ്: (www.kasargodvartha.com 28.08.2021) അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന 'പുഷ്പ'യിലെ ഫഹദ് ഫാസിലിന്റെ ലുക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബന്‍വാര്‍ സിങ് ഷെഖാവത് എന്ന വില്ലനായ ഐപിഎസ് ഉദ്യോഗസ്ഥനായി എത്തുന്ന ഫഹദിന്റെ ഫസ്റ്റ് ലുക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മൊട്ടയടിച്ച് ഗംഭീരമേകോവറിലാണ് താരം.
സുകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പുഷ്പയില്‍ കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകന്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ് പുഷ്പ.
Keywords: Hyderabad, News, National, Top-Headlines, Cinema, Entertainment, Trending, Actor, Fahadh Faasil plays Bhanwar Singh Shekhawat in Pushpa