സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്ത് കൊടുത്ത് അവരുടെ ജീവിതം നശിപ്പിക്കരുത്, വിദ്യാഭ്യാസമാണ് സ്വര്‍ണത്തേക്കാള്‍ മൂല്യമേറിയത്: നടി രഞ്ജിനി
കൊച്ചി: (www.kasargodvartha.com 24.06.2021) സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിട്ട യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടി രഞ്ജിനി. സ്ത്രീധന മരണങ്ങള് കാണേണ്ടി വരുന്നത് വേദനജനകമാണ്. വിദ്യാഭ്യാസമാണ് സ്വര്‍ണത്തേക്കാള്‍ മൂല്യമേറിയത് എന്ന് രഞ്ജിനി പറയുന്നു. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
മാതാപിതാക്കള്‍ സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്ത് കൊടുത്ത് അവരുടെ ജീവിതം നശിപ്പിക്കരുതെന്നും അതിന് പകരം അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്നും നടി പറയുന്നു.
'സ്ത്രീധന മരണങ്ങള് കാണേണ്ടി വരുന്നത് വേദനജനകമാണ്, പ്രത്യേകിച്ച് കേരളത്തില്‍. 1961ലെ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കെ എങ്ങനെയാണ് വധുവിന്റെ വീട്ടുകാര്‍ കാറും, ഫ്ലാറ്റും, സ്വര്‍ണവുമെല്ലാം കല്ല്യാണത്തിന്റെ സ്ത്രീധനമായി നല്‍കുന്നതെന്ന് മനസിലാവുന്നില്ല. ആരെയയാണ് ഇവിടെ കുറ്റപ്പെടുത്തേണ്ടത്. വരനെയോ വധുവിനെയോ? ദയവ് ചെയ്ത് മാതാപിതാക്കള്‍ സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്ത് കൊടുത്ത് അവരുടെ ജീവിതം നശിപ്പിക്കരുത്. അതിന് പകരം അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്',എന്ന് നടി രഞ്ജിനി ഫെയ്സ്ബുകില്‍ കുറിച്ചു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Gold, Dowry, Actress, Ranjini, Education is more valuable than gold: Actress Ranjini