ജോഷിയുടെ മകന്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം കിങ് ഓഫ് കൊത്ത; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
Jul 29, 2021, 17:25 IST
കൊച്ചി: (www.kasargodvartha.com 29.07.2021) സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. കിങ് ഓഫ് കൊത്ത എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്.
കൈയ്യില്‍ തോക്കേന്തി മാസ് ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍ ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Dulquer's King Of Kotha, directed by Joshi's son; Title poster released