'ആക്രമിക്കപ്പെട്ട നടിയെ ദിലീപ് ഭീഷണിപ്പെടുത്തി'
Nov 25, 2017, 12:34 IST
കൊച്ചി: (www.kasargodvartha.com 25.11.2017) ഓടിക്കൊണ്ടിരുന്ന കാറില്‍ പീഡിപ്പിക്കപ്പെട്ട യുവ നടിയെ നടന്‍ ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പോലീസ്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത്. ഇതോടെ ഈ കേസില്‍ നടന്‍ ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടു.
'അമ്മ'യുടെ നേതൃത്വത്തില്‍ താരനിശയ്ക്കായി പരിശീലനം നടക്കുമ്പോഴായിരുന്നു ഭീഷണി. നടന്‍ സിദ്ദിഖ് ഇതിന് സാക്ഷിയാണെന്നും കുറ്റപത്രത്തില്‍ പോലീസ് പറയുന്നു. സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നു.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മറ്റ് താരങ്ങളോട് ചോദിച്ചതാണ് ദിലീപിനെ ചൊടിപ്പിച്ചത്. ഇതേക്കുറിച്ച് ഇനി ആരോടെങ്കിലും സംസാരിച്ചാല്‍ അനുഭവിക്കുമെന്നായിരുന്നു ദിലീപിന്റെ ഭീഷണി.
കേസില്‍ ദിലീപിന്റെ പങ്ക് ആദ്യം വെളിപ്പെടുത്തിയത് നടിയുടെ സഹോദരനാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് പുറത്ത് വന്നതോടെ ദിലീപിന്റെ പങ്കിനെ കുറിച്ച് വ്യക്തമായതായും നടിയുടെ സഹോദരന്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Top-Headlines, Cinema, Police, Dileep, Kavya Madhavan, Actress, Attack case, Charge sheet against Dileep.