പ്രണവിന്റെ 'ഹൃദയ'ത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി; ഒപ്പം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
കൊച്ചി: (www.kasargodvartha.com 13.07.2021) പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന 'ഹൃദയം' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് 'ഹൃദയ'ത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'ഹൃദയത്തിലെ പ്രണവിന്റെ പോസ്റ്റര്‍ പങ്കുവെക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. പിറന്നാള്‍ ആശംസകള്‍ അപ്പു. ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന വിനീത് നേരത്തെ പറഞ്ഞിരുന്നു.
ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് 'ഹൃദയം'.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Mohanlal, Pranav Mohanlal, Character poster for Pranav's 'Hridayam' released