Building a house | വീട് നിർമിച്ച് നല്കി കൊണ്ട് ഒരു സിനിമ ചിത്രീകരണം; മലയാള സിനിമയില്‍ ഇതാദ്യം
Aug 9, 2022, 17:46 IST
കാസര്‍കോട്: (www.kasargodvartha.com) സ്വന്തമായി വീടില്ലാത്ത കുടുംബത്തിലെ ഒരു കുട്ടിക്ക് വീട് എന്ന ആശയവുമായി 'കൂട്ടുകാരിക്ക് ഒരു വീട്' എന്ന സിനിമ ഒരുങ്ങുന്നു. ജിബിജി ചാരിറ്റബിള്‍ ഫൗന്‍ഡേഷന്റെ ബാനറില്‍ ഡോ. വിനോദ് കുമാര്‍ നിര്‍മിക്കുന്ന ചിത്രം ഗോപി കുറ്റിക്കോലാണ് സംവിധാനം ചെയ്യുന്നത്.
കൂട്ടുകാരിക്ക് ഒരു വീട് എന്ന പുതിയ സിനിമ താമസ യോഗ്യമായ വീട് നിര്‍മിച്ചുകൊണ്ടായിരിക്കും ചിത്രീകരണം നടക്കുകയെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിനിമ പൂര്‍ത്തിയാകുമ്പോള്‍ പാവപെട്ട ഒരു കുട്ടിക്ക് സുന്ദരമായൊരു വീടും നല്‍കും. കാസര്‍കോട് കേന്ദ്രീകരിച്ചാണ് സിനിമയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഉടന്‍ തീരുമാനിക്കും. വീടില്ലാത്ത ഒരു കുട്ടിയെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിക്കുമെന്നും സംവിധായകന് ഗോപി കുറ്റിക്കോല്‍ പറഞ്ഞു.
മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമായിരിക്കും. ആയിരം കോടിയിലധികം ചിലവില്‍ സിനിമ നിര്മ്മിക്കുയും ബോക്സ് ഓഫീസില്‍ അയ്യായിരം കോടിയിലധികം ലാഭം ലക്ഷ്യമിടുകയും ചെയ്യുന്ന സിനിമാ വ്യവസായത്തിനും താരരാജാക്കന്മാര്ക്കും കാരുണ്യ പ്രവര്‍ത്തനത്തിന്റെ പുതിയ പാഠമാകും ഈ സിനിമ പ്രവര്‍ത്തകര്‍ നല്‍കുക.
നിരവധി കുട്ടികള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരവും നല്‍കും. ഓട്ടത്തിനും ചാട്ടത്തിനും സമ്മാനം കിട്ടിയില്ലെങ്കിലും 'എടുത്ത് ചാട്ടത്തിനു' സമ്മാനം കിട്ടിയവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന ഉറപ്പും നല്‍കുന്നുണ്ട്. ഏഴിനും പ്ലസ് ടുവിനും ഇടയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഓഡിഷന് ക്ഷണിക്കുകയാണ് സിനിമാപ്രവര്‍ത്തകര്‍.സിനിമ ഷൂടിങ് ഡിസംബറില്‍ തുടങ്ങുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നിര്‍മാതാവും ജിബിജി ചാരിറ്റബിള്‍ ഫൗന്ഡേഷന് ചെയര്‍മാനുമായ ഡോ. ഡി വിനോദ് കുമാര്‍, സംവിധായകന് ഗോപി കുറ്റിക്കോല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് മണിപ്രസാദ്, അസിസ്റ്റന്റ് ഡയറക്ടര്‍ ആരാധ്യ രാകേഷ്, വിന്‍ലാല്‍ എന്നിവര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072753282

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Building, House, Video, Cinema, Film, Building a house and by filming a movie.
< !- START disable copy paste -->