city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നാല്‍ ജീവിതവസാനം വരെ ഇരിക്കുന്നിടത്ത് തന്നെയുണ്ടാകും', സിനിമ ഒരു പാഷനാണ്, ആ മേഖലയില്‍ തന്നെ തുടരാനാണ് ആഗ്രഹം; ഭാവന

ബാംഗ്ലൂര്‍:(www.kasargodvartha.com 22/02/2018) സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നാല്‍ ജീവിതവസാനം വരെ ഇരിക്കുന്നിടത്ത് തന്നെയുണ്ടാകുമെന്ന് നടി ഭാവന. കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹശേഷം സിനിമയുടെ തിരക്കുകളിലേക്ക് തിരിച്ചെത്തുന്ന താരം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമ എന്നും തന്റെ പാഷന്‍ ആണെന്നും സ്ത്രീകേന്ദ്രീകൃത സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് വാശി പിടിച്ചിരുന്നാല്‍ കാത്തിരിപ്പ് മാത്രമായിരിക്കും ഫലമെന്നും പറഞ്ഞത്.

'കുറച്ചു നാള്‍ മുന്‍പ് വരെ വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളു. അതില്‍ താന്‍ തൃപ്തയുമായിരുന്നു. എനിക്ക് ഈ മേഖലയില്‍ തന്നെ തുടരണം. അതിനാല്‍ നല്ലൊരു വേഷം ലഭിച്ചാല്‍ ഞാന്‍ അത് സ്വീകരിക്കും.' ഭാവന വ്യക്തമാക്കി.

'സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നാല്‍ ജീവിതവസാനം വരെ ഇരിക്കുന്നിടത്ത് തന്നെയുണ്ടാകും', സിനിമ ഒരു പാഷനാണ്, ആ മേഖലയില്‍ തന്നെ തുടരാനാണ് ആഗ്രഹം; ഭാവന


കന്നഡ ചിത്രം തെഗാരുവാണ് ഭാവന വിവാഹ ശേഷം അഭിനയിക്കുന്ന ആദ്യ സിനിമ. ശിവരാജ് കുമാര്‍ നായകനാകുന്ന ഒരു തട്ടുപൊളിപ്പന്‍ ചിത്രമായ തെഗാരുവില്‍ അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ല ഭാവനയുടേത്. അതിനാലാണ് എന്തുകൊണ്ട് ഇത്തരം വേഷം സ്വീകരിച്ചു എന്ന ചോദ്യത്തിന് താരം തന്റെ നിലപാട് വെളിപെടുത്തിയത്.

'സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ആ കാത്തിരിപ്പ് തുടരുകയേ ഉള്ളു. നിങ്ങളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയാണ്. മലയാളത്തില്‍ തന്നെ നായകന്‍മാര്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ എനിക്ക് അവതരിപ്പിക്കാനായിട്ടുണ്ട്. എന്നാല്‍ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ ചെയ്തവയില്‍ ആളുകള്‍ക്ക് ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നത് ഒന്നോ രണ്ടോ മാത്രമായിരിക്കും.

'സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നാല്‍ ജീവിതവസാനം വരെ ഇരിക്കുന്നിടത്ത് തന്നെയുണ്ടാകും', സിനിമ ഒരു പാഷനാണ്, ആ മേഖലയില്‍ തന്നെ തുടരാനാണ് ആഗ്രഹം; ഭാവന

ഈ അടുത്ത് ചെയ്ത ആദം ജോണ്‍ നായക പ്രാധാന്യമുള്ള സിനിമയായിരുന്നിട്ട് പോലും മികച്ചൊരു കഥാപാത്രമാണ് എനിക്ക് ലഭിച്ചത്. ഇത്തരത്തില്‍ നല്ല കഥാപാത്രങ്ങള്‍ ഇടയ്ക്കിടെ എന്നെ തേടി വരാറുണ്ട് അതിലെനിക്ക് സന്തോഷവുമുണ്ട്.

തെഗാരു ഒരു തട്ടുപൊളിപ്പന്‍ കൊമേര്‍ഷ്യല്‍ ചിത്രമാണെന്ന് എനിക്ക് പടം കമ്മിറ്റ് ചെയ്യുമ്‌ബോള്‍ തന്നെ അറിയാമായിരുന്നു. എന്നാല്‍ ആ പടം വേണ്ടെന്ന് വയ്ക്കാതിരിക്കാനും എനിക്ക് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ കാര്യം അത് ശിവരാജ്കുമാര്‍ ചിത്രമാണ് . അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. രണ്ടാമത്തെ കാര്യം ഈ ചിത്രത്തിന്റെ സംവിധായകന്‍ സുരി, അദ്ദേഹമാണ് എന്നെ ജാക്കി എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. അന്ന് മുതല്‍ അദ്ദേഹവുമായി വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. തെഗാരു നായികാ പ്രാധാന്യമുള്ള ചിത്രമല്ലെന്നും എന്നാല്‍, ഞാന്‍ ആ ചിത്രത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നാല്‍ ജീവിതവസാനം വരെ ഇരിക്കുന്നിടത്ത് തന്നെയുണ്ടാകും', സിനിമ ഒരു പാഷനാണ്, ആ മേഖലയില്‍ തന്നെ തുടരാനാണ് ആഗ്രഹം; ഭാവന

ചിത്രത്തിന്റെ കഥ ഞാന്‍ കേട്ടു. ഇതൊരു മികച്ച ഒരു ടീം ആണ്. അത്തരത്തിലൊരു ടീമിനൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് മടിയില്ല. സത്യത്തില്‍ നിങ്ങള്‍ക്ക് ചിത്രത്തില്‍ എന്തുമാത്രം സാധ്യത ഉണ്ടെന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ ഇത്തരം സിനിമകളുടെ ഭാഗമാക്കുക എന്നതാണ് പ്രധാനം. അങ്ങനെയൊരു ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിച്ചാല്‍ അത് ആ ടീമിന് മുഴുവന്‍ ഗുണകരമാണ്. എന്നെ ആകര്‍ഷിക്കുന്ന ചിത്രങ്ങളെ ഞാന്‍ ചെയ്യൂ. എന്റെ പാഷനൊപ്പം എന്റെ കുടുംബവും എനിക്ക് വലുതാണ്. അവര്‍ക്കൊപ്പം സമയം കണ്ടെത്തുന്നതും എനിക്ക് പ്രധാനമാണ്. അതിനാല്‍ എനിക്ക് മുന്നില്‍ നല്ല ചിത്രങ്ങള്‍ വരികയാണെങ്കില്‍ അത് ഞാന്‍ സ്വീകരിക്കും. പക്ഷെ ഒട്ടും ധൃതിയില്ല. 'ഭാവന പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Cinema, Entertainment, Bhavana,Bhavana says about cinema

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia