city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിതരണക്കാരും നിര്‍മാതാക്കളും തമ്മില്‍ തര്‍ക്കം: ബാഹുബലി രണ്ടിന്റെ റിലീസ് തമിഴ്‌നാട്ടില്‍ പല സ്ഥലത്തും മുടങ്ങി

ചെന്നൈ: (www.kasaragodvartha.com 28.04.2017) വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പല സ്ഥലത്തും ബാഹുബലി രണ്ടിന്റെ മോണിംഗ് ഷോ മുടങ്ങിയതായി റിപോര്‍ട്ട്. അതേസമയം ചര്‍ച്ച നടക്കുന്നതായും വൈകാതെ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു

കെ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം നേടിയത്. കരാര്‍ അനുസരിച്ചുള്ള തുകയുടെ ഭൂരിഭാഗവും ഇവര്‍ നിര്‍മാതാക്കളായ അര്‍ക്ക മീഡിയവര്‍ക്‌സിന് നല്‍കിയെങ്കിലും കുറച്ച് പണം കുടിശ്ശിക വരുത്തി. ഇത് കാരണം അവസാന നിമിഷം ചിത്രത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍മാതാക്കള്‍ വിസമ്മതിക്കുകയായിരുന്നു. നിര്‍മാതാക്കളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ തിയേറ്റര്‍ ഉടമകള്‍ക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയുള്ളൂ

അവസാന നിമിഷം ഷോ റദ്ദാക്കിയതോടെ പ്രേക്ഷകര്‍ ക്ഷുഭിതരായി. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ കാവലിരുന്നവര്‍ ഷോ നടക്കില്ലെന്ന് അറിഞ്ഞതോടെ ബഹളം വച്ചു. ചെന്നൈ രോഹിണി തിയേറ്ററില്‍ പ്രേക്ഷകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു. ഓണ്‍ലൈനില്‍ ടിക്കറ്റെടുത്തവര്‍ക്ക് സിനിമ കാണണമെങ്കില്‍ ഇനി സീറ്റ് ഒഴിവുള്ള ദിവസത്തിനായി കാത്തിരിക്കണം.

രാജാമൗലി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നേരത്തെ തന്നെ വന്‍ പ്രചാരമാണ് ലഭിച്ചത്. ആദ്യ ഭാഗത്ത് ബാക്കി വെച്ച സസ്‌പെന്‍സ് പ്രേക്ഷകരെ രണ്ടാം ഭാഗത്തിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചിരുന്നു.

വിതരണക്കാരും നിര്‍മാതാക്കളും തമ്മില്‍ തര്‍ക്കം: ബാഹുബലി രണ്ടിന്റെ റിലീസ് തമിഴ്‌നാട്ടില്‍ പല സ്ഥലത്തും മുടങ്ങി

Summary: While the entire nation is gearing up to watch the first day, first show of SS Rajamouli's Baahubali 2, the fans of the franchise in Chennai will have to wait a little longer to watch the magnum opus on 70mm

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia