Avatar | സിനിമാ പ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത; 'അവതാര്‍' വീണ്ടും തീയേറ്ററുകളില്‍ കാണാന്‍ അവസരം, 4കെ എച്ഡിആര്‍ ത്രീഡി വേര്‍ഷന്‍ സെപ്തംബര്‍ 23ന്
ന്യൂഡെല്‍ഹി: (www.kasargodvartha.com) ലോക സിനിമയിലെ എക്കാലത്തെയും സൂപര്‍ഹിറ്റ് ചിത്രമായ 'അവതാര്‍' വീണ്ടും തീയേറ്ററുകളില്‍ കാണാന്‍ അവസരം. വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ അണിയിച്ചൊരുക്കിയ ഈ ഇതിഹാസ സിനിമയുടെ 4കെ എച്ച്ഡിആര്‍ ത്രീഡി വേര്‍ഷന്‍ സെപ്തംബര്‍ 23ന് ലോകവ്യാപകമായി റീ റിലീസ് ചെയ്യും.
അവതാര്‍ രണ്ടാം ഭാഗമായ 'അവതാര്‍; ദി വേ ഓഫ് വാടര്‍' എന്ന സിനിമ റിലീസാവുന്നതിന് മുന്നോടിയായാണ് അവതാര്‍ വീണ്ടും തീയേറ്ററുകളിലെത്തുന്നതെന്നാണ് റിപോര്‍ട്. ഇന്‍ഡ്യയിലെ പരിമിത എണ്ണം തീയേറ്ററുകളിലും സിനിമ റിലീസാവും. അവതാര്‍ റീ റിലീസ് വീണ്ടും ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.
അവതാര്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ച സാം വേര്‍തിംഗ്ടണും സോ സല്‍ഡാനയുമൊക്കെ രണ്ടാം ഭാഗത്തിലും ഉണ്ട്. ഇവരെക്കൂടാതെ കേറ്റ് വിന്‍സ്ലറ്റ്, വിന്‍ ഡീസല്‍ എന്നിവരും ചിത്രത്തില്‍ വേഷമിടും. ഈ വര്‍ഷം ഡിസംബര്‍ 16നാണ് അവതാര്‍; ദി വേ ഓഫ് വാടര്‍ റിലീസാവുക.
Keywords: New Delhi, News, National, Top-Headlines, Cinema Entertainment, Avatar 4K HDR India Re-Release Date Set for September 23.