നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് നേരെ ആക്രമണം
ചെന്നൈ: (www.kvartha.com 15.03.2021) കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് നേരെ ആക്രമണം. കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ക്കുകയും കമലിനെ കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയും ചെയ്തു. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന ഇയാളെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു. കമല്ഹാസന് പരിക്കുകളൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Keywords: Chennai, News, National, Attack, Police, Arrest, Top-Headlines, Cinema, Entertainment, Actor, Attack against actor Kamal Haasan