ആകാംക്ഷ നിറച്ച് അനൂപ് മേനോന്റെ 'വരാല്‍'; ഏറെ ശ്രദ്ധനേടി 'സ്വര്‍ണത്തിന്റെ രാഷ്ട്രീയം' പോസ്‌റ്റെര്‍
കൊച്ചി: (www.kasargodvartha.com 17.09.2021) പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് ഒരുങ്ങുന്നു അനൂപ് മേനോന്‍ ചിത്രം 'വരാല്‍'. വരാലിന്റെ പുതിയ പോസ്‌റ്റെര്‍ ഇതിനോടകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. 'ദ പൊളിറ്റിക്‌സ് ഓഫ് ഗോള്‍ഡ്' എന്ന ക്യാപ്ഷനോടെ അനൂപ് മേനോനാണ് സോഷ്യല്‍മീഡിയയില്‍ പോസ്‌റ്റെര്‍ പങ്കുവച്ചിരിക്കുന്നത്. മലയാളത്തില്‍ ഒരു പൊളിറ്റികല്‍ ഡ്രാമ കൂടി അണിയറയില്‍ ഒരുങ്ങുന്നതായാണ് ഈ പോസ്‌റ്റെറില്‍ നിന്നു വ്യക്തമാകുന്നത്.
സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന 'വരാലി'ല്‍ പ്രകാശ് രാജും, അനൂപ് മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന 'വരാല്‍' ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പി എ സെബാസ്റ്റ്യനാണ് നിര്‍മിക്കുന്നത്. സെപ്തംബര്‍ ആദ്യ വാരത്തില്‍ ചിത്രീകരണം ആരംഭിച്ച 'വരാലി'ന്റെ പ്രധാന ലൊകേഷന്‍ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നു.
സണ്ണി വെയ്ന്‍, സായ്കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മേഘനാഥന്‍, ഇര്‍ശാദ്, ഹരീഷ് പേരടി, സെന്തില്‍ കൃഷ്ണ, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ എ സി പി ലാല്‍ജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാര്‍വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Anoop Menon, Entertainment, Actor, Anoop Menon's 'Varal' full of curiosity; 'The Politics of Gold' poster got a lot of attention