ഫ്‌ളാഷ് ലൈറ്റുകള്‍ക്കുമുന്നില്‍ അവള്‍ പതറിയില്ല; വെള്ളിത്തിരയിലെത്തിയ പെണ്‍കുട്ടി
Oct 31, 2017, 15:40 IST
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 31.10.2017) ഫ്‌ളാഷ് ലൈറ്റുകള്‍ക്കുമുന്നില്‍ അവള്‍ പതറിയില്ല. പരിഭവം അല്‍പം പോലും അവളുടെ മുഖത്ത് ദര്‍ശിച്ചില്ല. അനശ്വരരാജന്‍ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. കേരളത്തിലെ തിയേറ്ററുകളില്‍ കാണികള്‍ നിറഞ്ഞൊഴുകുകയാണ് 'ഉദാഹരണം സുജാത'യെ കാണാന്‍. മഞ്ജുവാര്യരുടെ മകളായിട്ടാണ് അനശ്വരരാജന്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യാനുഭവമാണിത് പക്ഷെ ഇരുത്തം വന്ന ഒരു നടിയുടെ ഭാവാഭിനയമായിരുന്നു പ്രേക്ഷകര്‍ അനശ്വരയില്‍ ദര്‍ശിച്ചത്. രണ്ടരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രത്തില്‍ ഉടനീളം അനശ്വര തിളങ്ങി നിന്നു.
തിരുവനന്തപുരം ചെങ്കല്‍ ചൂളകോളണിയിലെ വേലക്കാരിയായ അമ്മയുടെ ഏകമകളായാണ് പത്താം ക്ലാസിലെ വിദ്യാര്‍ത്ഥിനിയായ അനശ്വര വേഷമിടുന്നത്. വീട്ടു പണിയെടുത്ത് കിട്ടുന്ന തുച്ഛവേതനം കൊണ്ട് ഇരുതലമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന അമ്മയുടെ മനസ്സും - വേദനയും തികഞ്ഞ തന്മയത്വത്തോടെ അനശ്വര അവതരിപ്പിച്ചു. സ്‌കൂളിലെത്തിയാല്‍ കൂട്ടുകാരൊന്നിച്ച് ആഹ്ലാദം പങ്കിടുന്ന അവസരങ്ങളില്‍ അവള്‍ അടിച്ചു പൊളിക്കുന്നുമുണ്ട്. സിനിമയില്‍ ആതിരാകൃഷ്ണനാണ് അനശ്വര, അമ്മ മഞ്ജുവാര്യര്‍ സുജാത കൃഷ്ണനായി വേഷമിടുന്നു. സുജാതകൃഷ്ണന്റെ 'ആതി' എന്ന ഓമനവിളി കേള്‍ക്കുമ്പോള്‍ കൊച്ചുകുട്ടിയുടെ ഭാവപ്പകര്‍ച്ചയോടെ അമ്മയെ കെട്ടിപ്പിടിക്കുന്ന രംഗവും.
പത്താംക്ലാസിലെത്തിയിട്ടും പഠനകാര്യത്തില്‍ ഗൗരവം കാണിക്കാത്തതിന് അമ്മ ശാസിക്കുമ്പോള്‍, ഒരു കൗമാരക്കാരിയുടെ ശുണ്ഠിനിറഞ്ഞ ഭാവങ്ങളും പറച്ചിലും എല്ലാം ഗൗരവത്തോടെ അനശ്വര അവതരിപ്പിച്ചിരിക്കുന്നു. അമ്മ വേലക്കുനിന്ന വീട്ടിലെ മുതലാളി ( നെടുമുടിവേണു) യുടെ നിര്‍ദേശ പ്രകാരം അമ്മ സുജാതകൃഷ്ണന്‍ മകള്‍ ആതിര കൃഷ്ണന്‍ പഠിക്കുന്ന അതേ സ്‌കൂളില്‍ അതേ ക്ലാസില്‍ പഠിക്കാന്‍ ചേരുന്നു. മകളുടെ നന്മയ്ക്കുവേണ്ടി ഒരമ്മ ചെയ്യുന്ന ത്യാഗം കാണികളുടെ കണ്ണുനിറയ്ക്കും. അപ്പോള്‍ മകളുടെ മനസ്സ് പൊള്ളുകയാണ്. കൂട്ടുകാരുടെ കളിയാക്കലുകള്‍ അവളുടെ മനസ്സില്‍ പോറലേല്‍പ്പിക്കുന്നു. അമ്മ ചെയ്ത ഈ പ്രവര്‍ത്തി, മകളുടെ മനസ്സിലുണ്ടാക്കിയ വികാരവിക്ഷോഭങ്ങള്‍ മുഖത്ത് പ്രകടിപ്പിക്കുന്നതില്‍ അനശ്വരയെന്ന കൊച്ചു നടി കാണികളില്‍ നൊമ്പരമുണര്‍ത്തുന്ന അഭിനയമാണ് കാഴ്ച വെക്കുന്നത്.
വാഹനാപകടത്തില്‍ പെട്ട് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്ത അമ്മയെ കാണാന്‍ ചെല്ലുന്നതും അബോധാവസ്തയില്‍ കിടക്കുന്ന അമ്മയുടെ കൈ സ്വന്തം കൈക്കുമ്പിളിലാക്കി വേദനയോടെ കണ്ണീരൊലിപ്പിച്ചു വിളിക്കുമ്പോഴുള്ള ദയനീയ മുഖഭാവവും ആദ്യ സിനിമയില്‍ തന്നെ ജീവസ്സുറ്റതാക്കിയതിലും അനശ്വരയെ അഭിനന്ദിക്കണം. സിനിമാന്ത്യം വരെ ഈ കൊച്ചുമിടുക്കി കാണികളെ കയ്യിലെടുക്കുന്നു. യഥാര്‍ത്ഥ ജീവിതാനുഭവം നേരിട്ട് കാണുന്ന പ്രതീതിയാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയിട്ടുള്ളത്. അനശ്വരരാജന്‍ പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുകയാണ്. അവളുടെ അഭിനയ ചാതുരി കണ്ടെത്തിയ പ്രസ്തുത സ്‌കൂളിലെ അധ്യാപകനും കരിവെള്ളൂര്‍ക്കാരനുമായ ശശിമാഷെയും ക്ലബ്ബ് പ്രവര്‍ത്തകനായ സന്തോഷിനെയും അനശ്വര നന്ദിയോടെ സ്മരിക്കുന്നു.
കുണിയന്‍ യുവ പ്രതിഭ അവതരിപ്പിച്ച 'വീട് കെണി' എന്ന നാടകത്തില്‍ തകര്‍പ്പന്‍ അഭിനയമാണ് അനശ്വര കാഴ്ചവെച്ചത്. തുടര്‍ന്ന് 'ഗ്ലോബ്' എന്ന ഡോക്യുമെന്ററിയിലും പ്രേക്ഷകമനസ്സുകളെ ആകര്‍ഷിക്കാന്‍ അനശ്വരയ്ക്ക് കഴിഞ്ഞു. മോണോ ആക്ട് മത്സരങ്ങളില്‍ അനശ്വര പങ്കെടുത്തെങ്കില്‍ സമ്മാനം അവള്‍ക്കുതന്നെയായിരിക്കും. ഇത്തരം അഭിനയ പാടവം ഉള്ള കുട്ടിക്ക് സിനിമയിലെത്താന്‍ കഴിയുമെന്ന് നാട്ടുകാരും ബന്ധുജനങ്ങളും വിശ്വസിച്ചു. അങ്ങിനെയാണ് ഉദാഹരണം സുജാത എന്ന സിനിമയിലേക്ക് നടീ നടന്മാരെ ആവശ്യമുണ്ടെന്ന വാര്‍ത്ത അനശ്വര രാജനെ അറിയുന്നവരുടെ ശ്രദ്ധയില്‍ പെടുന്നത്. എറണാകുളം വെച്ചു നടന്ന ഓഡീഷന്‍ ടെസ്റ്റിന് അനശ്വരരാജന്‍ പങ്കെടുക്കുന്നു. രണ്ടായിരത്തിലേറെ പേര്‍ പ്രസ്തുത ടെസ്റ്റിന് പങ്കെടുത്തു. ടെസ്റ്റില്‍ വിജയിച്ചത് അനശ്വരയാണ്.
കരിവെള്ളൂര്‍ ഗ്രാമത്തിലെ കുണിയനിലാണ് അനശ്വര താമസിക്കുന്നത്. അച്ഛന്‍ രാജന്‍ ഇലക്ട്രിസിറ്റിബോര്‍ഡ് വെള്ളൂര്‍ സെക്ഷനിലെ ജീവനക്കാരനാണ്. അമ്മ ഉഷ കാങ്കോല്‍ പഞ്ചായത്തിലെ ആലക്കാട് നെല്ലിയാട്ട് അങ്കണ്‍വാടി ടീച്ചറാണ്. ചേച്ചി ഐശ്വര്യ പയ്യന്നൂര്‍ കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നു. സിനിമാഷൂട്ടിംഗ് തിരുവനന്തപുരത്തായിരുന്നു. ചെങ്കല്‍ ചൂള, കോട്ടണ്‍ഹില്‍സ് സ്‌കൂള്‍, അട്ടക്കുളങ്ങര തുടങ്ങി തിരുവന്തപുരത്തെ മിക്ക സ്ഥാപനങ്ങളില്‍ വെച്ചും ഷൂട്ടിംഗ് നടന്നു. കുടംബസമേതമാണ് ഷൂട്ടിംഗിന് ചെന്നത്. 2017 സെപ്തംബര്‍ 28 നാണ്് ഉദാഹരണം സുജാത റിലീസായത്. 2017മെയ് 3 ന് തുടങ്ങിയ ഷൂട്ടിംഗ് ഒന്നരമാസത്തോളം നീണ്ടുനിന്നു.
നടി മഞ്ജുവാര്യര്‍ സ്വന്തം മകളെ പോലെയാണ് അനശ്വരയെ ഷൂട്ടിംഗ് വേളകളില്‍ കെയര്‍ ചെയ്തത്. ടെന്‍ഷന്‍ അടിക്കേണ്ട, സംശയം എല്ലാം തീര്‍ത്തുതരാം എന്നൊക്കെ മഞ്ജുവാര്യര്‍ സമാശ്വസിപ്പിച്ചകാര്യം അനശ്വര പറഞ്ഞു. ഷൂട്ടിംഗ് ഇടവേളകളില്‍ കൂടെ വന്ന അമ്മ ഉഷ ടീച്ചറെ കണ്ട് മഞ്ജുവാര്യര്‍ മകളുടെ അഭിനയ കഴിവ് പങ്കുവെച്ചിട്ടുണ്ട്. മഞ്ജുചേച്ചിയെയും, നെടുമുടിസാറിനെയും, മമതമോഹന്‍ദാസ്, അലന്‍ഷ്യര്‍, ഗോപിജോര്‍ജ്, എന്നീ സാറന്മാരെയും പരിചയപ്പെടാന്‍ കഴിഞ്ഞതും ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതും മഹാഭാഗ്യമായാണ് അനശ്വര കാണുന്നത്. സഹപാഠികളൊത്ത് അനശ്വര സിനിമ കണ്ടു. അവരുടെ പ്രോത്സാഹന വാക്കുകള്‍ കേട്ടപ്പോള്‍ അഭിമാനം തോന്നി. അനുമോദനങ്ങള്‍ നാലുപാടുനിന്നും പ്രവഹിക്കുന്നുണ്ട്.
കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ഒട്ടനവധി ക്ലബ്ബുകളും സ്ഥാപനങ്ങളും ഇതിനകം അനുമോദനച്ചടങ്ങുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. മോഹങ്ങള്‍ ഒരുപാടുണ്ട് അനശ്വരയ്ക്ക്. സിനിമാലോകത്തേക്ക് ഇടിച്ചു കയറണമെന്ന മോഹമൊന്നുമില്ല. നല്ല തീം കിട്ടിയാല്‍, അനുയോജ്യമായ കഥാപാത്രം ലഭിച്ചാല്‍ സിനിമാരംഗത്ത് തുടരും. പഠിക്കണം. ഫാഷന്‍ ഡിസൈനിംഗിലും മോഡലിംഗിലുമാണ് താല്‍പര്യം. ആഗ്രഹം രക്ഷിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. അവര്‍ എന്റെ ആഗ്രഹത്തിന് അനുഗുണമായേ നില്‍ക്കൂ.
അനശ്വരയുടെ ഹോബി സിനിമാപാട്ട് കേള്‍ക്കലാണ്. ഭക്ഷണം സ്വന്തം ഉണ്ടാക്കാനാണിഷ്ടം, പ്രത്യേകിച്ച് ഇന്ന ഭക്ഷണമെന്ന് നിര്‍ബ്ബന്ധമില്ല. ഏത് ഭക്ഷണവും കഴിക്കും. ഇഷ്ടപ്പെട്ട വേഷം ജീന്‍സ് പാന്റും ടോപ്പുമാണ്. ഡ്രസ്സ് ഫ്‌ളക്‌സിബള്‍ ആയിരിക്കണം. അനശ്വരയുടെ ബെസ്റ്റ് ഫ്രണ്ട് ചേച്ചി ഐശ്വര്യയാണ്. അനശ്വരയുടെ അഭിനയ പാടവം കണ്ടറിഞ്ഞ് നിര്‍മ്മാതാക്കളും സംവിധായകരും ബന്ധപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യ സിനിമയില്‍ തന്നെ അതിശയകരമായ രീതിയില്‍ പെര്‍ഫോം ചെയ്ത് വിജയത്തിലെത്തിയതിനാല്‍ അവളെ സിനിമാലോകം രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.........
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kookanam-Rahman, Article, Cinema, Theater, Club, Felicitated, Manju Warrier, Fashion designing, Anashwara Rajan, Anashwara Rajan from Karivellur to film field.