Old Statement |'ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല'; 'ഓ മൈ ഗോഡ് 2'ന്റെ ടീസര്‍ പുറത്തെത്തുമ്പോള്‍ മതത്തെ കുറിച്ച് അക്ഷയ് കുമാര്‍ മുമ്പ് പറഞ്ഞ വാക്കുകള്‍ ചര്‍ചയാകുന്നു
ഡെല്‍ഹി: (www.kasargodvartha.com) താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന നടന്‍ അക്ഷയ് കുമാര്‍ മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ചയാകുന്നത്. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഓ മൈ ഗോഡ് 2'ന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചര്‍ച. 2021 ല്‍ പുറത്തിറങ്ങിയ സൂര്യവംശി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍, താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് നടന്‍ പറഞ്ഞിരുന്നു.
'ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇന്‍ഡ്യക്കാരനായിരിക്കുന്നതില്‍ മാത്രമാണ് വിശ്വസിക്കുന്നത്. അതാണ് ഞങ്ങള്‍ സിനിമയിലും കാണിക്കുന്നത്. പാഴ്സിയോ ഹിന്ദുവോ മുസ്ലീമോ എന്നല്ല, ഇന്‍ഡ്യക്കാരനായിരിക്കുക എന്നതാണ് ആശയം. ഞങ്ങള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയിട്ടില്ല.' -എന്നാണ് അക്ഷയ് കുമാര്‍ മുമ്പ് പറഞ്ഞത്.
അതേസമയം 'ഓ മൈ ഗോഡ് 2'ല്‍ ശിവന്റെ അവതാരമായിട്ടാണ് അക്ഷയ് കുമാര്‍ എത്തുന്നത്. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2012ല്‍ പുറത്ത് ഇറങ്ങിയ 'ഓ മൈ ഗോഡി'ന്റെ രണ്ടാം ഭാഗമാണിത്. ആഗസ്റ്റ് 11 ആണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.