Man Died | അജിത്ത് ചിത്രം 'തുനിവി'ന്റെ ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണ് ആരാധകന് ദാരുണാന്ത്യം
ചെന്നൈ: (www.kasargodvartha.com) അജിത്ത് കുമാര്‍ നായകനായി എത്തുന്ന 'തുനിവ്' എന്ന ചിത്രത്തിന്റെ ആഘോഷത്തിനിടെ ആരാധകന് ദാരുണാന്ത്യം. ചെന്നൈയിലെ രോഹിണി തീയറ്ററിലെ ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
ചിത്രത്തിന്റെ റിലീസ് ദിവസം ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നില്‍ വലിയ ആഘോഷത്തിലായിരുന്നു അജിത്ത് ആരാധകര്‍. അതേസമയം തീയറ്ററിന് മുന്നിലെ പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് അജിത്ത് ആരാധകര്‍ ചാടി കയറി നൃത്തം തുടങ്ങി. ഈ സമയം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണാണ് ഭരത് കുമാറിന് അത്യാഹിതം സംഭവിച്ചത് എന്നാണ് വിവരം.
Keywords: Chennai, news, National, Top-Headlines, Entertainment, Cinema, Actor, Celebration, Death, Ajith Kumar fan dies in Chennai after falling from lorry during celebration of Thunivu release.