സ്‌കൂൾ വിദ്യാർഥിനി ആയിരിക്കുമ്പോഴെത്തിയ സിനിമയിലേക്കുള്ള ക്ഷണം നിരസിച്ച പെൺകുട്ടി; പിന്നീട് കീഴടക്കിയത് സിനിമാ ലോകം; പിറന്നാൾ മധുരത്തിൽ സംവൃത സുനിൽ
Oct 31, 2021, 13:13 IST
കണ്ണൂർ: (www.kvartha.com 31.10.2021) ഒരുപിടി നല്ല കഥാപാത്രങ്ങളുമായി സിനിമ ആസ്വാദകരുടെ മനം കവർന്ന നടിയാണ് സംവൃത സുനിൽ. ഞായാറാഴ്ച 35-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിക്കുകയായിരുന്നു.
പിന്നീട് അതിനെ കുറിച്ച് സംവൃത പറഞ്ഞതിങ്ങനെയാണ്: 'സംവിധായകന്‍ രഞ്ജിത് ചേട്ടന്‍ ഞങ്ങളുടെ കുടുംബസുഹൃത്ത് ആണ്. അങ്ങനെ എനിക്ക് നന്ദനം സിനിമയുടെ ക്ഷണം രഞ്ജിത്തേട്ടനില്‍ നിന്നും ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ പത്താം ക്ലാസിൽ ആയിരുന്നു. അത് കൊണ്ട് തന്നെ വീട്ടുകാര്‍ ആ സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോകാന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് നന്ദനത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയത്'.
എന്നാൽ ഏറെ വൈകാതെ 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ സംവൃത അരങ്ങേറ്റം കുറിച്ചു. 2006-ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. അച്ഛനുറങ്ങാത്ത വീട്, അറബിക്കഥ, ഭാഗ്യദേവത, ഇവർ വിവാഹിതരായാൽ, റോബിൻഹുഡ്, നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി അനവധി സിനിമകളിലൂടെ തിളങ്ങി.
വിവാഹത്തോടെ സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. പിന്നീട് 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്. 2012 ലായിരുന്നു സംവൃതയുടെ വിവാഹം. അഖിൽ രാജാണ് ഭർത്താവ്. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സംവൃതക്ക് രണ്ടാമത് ഒരു മകൻ കൂടി പിറന്നിരുന്നു.
Keywords: Kannur, Kerala, News, Top-Headlines, Actor, Birthday, Cinema, Actress Samvritha Sunil celebrates her 35th birthday.
< !- START disable copy paste -->