നയന്‍താരയുടെ 'നെട്രികണ്‍' ട്രെയിലര്‍ പുറത്ത്; വില്ലനായി മലയാളി താരം അജ്മല്‍ അമീര്‍
ചെന്നൈ: (www.kasargodvartha.com 30.07.2021) നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം 'നെട്രികണ്‍' ട്രെയിലര്‍ പുറത്ത്. അന്ധയായ കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. ഒരു കുറ്റകൃത്യത്തിന് സാക്ഷിയാകുകയും ചെയ്യുകയാണ് ചിത്രത്തില്‍ നയന്‍താര. മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീറാണ് വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നത്.
നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനാണ് നിര്‍മാണം. കാര്‍ത്തിക് ഗണേഷ് ആണ് ഛായാഗ്രഹണം. ഗിരീഷാണ് സംഗീതം നല്‍കുന്നത്. എഡിറ്റിങ് ലോറന്‍സ് കിഷോര്‍. കൊറിയന്‍ ത്രില്ലറായ ബ്ലൈന്‍ഡിന്റെ റീമേകാണ് ഈ ചിത്രം. ആഗസ്റ്റ് 13ന് ഹോട്സ്റ്റാറിലൂടെ ചിത്രം റിലീസിനെത്തും.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Video, Actress Nayanthara's new movie Netrikan; Trailer out