ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ; വാക്സിന് എടുത്ത അനുഭവം പങ്കുവച്ച് നടി ലക്ഷ്മി പ്രിയ
കൊച്ചി: (www.kasargodvartha.com 12.06.2021) കോവിഡ് വാക്സിന് എടുത്ത അനുഭവം പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. കോവിഷീല്‍ഡ് ആണ് സ്വീകരിച്ചതെന്നും ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂവെന്നും താരം പറയുന്നു. പൈസ നല്‍കിയാണ് വാക്സിന് എടുത്തതെന്നും കാശു കൊടുത്ത് എടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്സിന് ലഭിക്കുമെന്നും ലക്ഷ്മി പ്രിയ ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
അങ്ങനെ വാക്സിന് എടുത്തു. സംശയിക്കേണ്ട. പെയ്ഡ് ആണ്. രണ്ടാളും എടുത്തു. കുറച്ചു ദിവസം കൂടി കാത്തിരുന്നാല്‍ ഫ്രീയായി കിട്ടും എന്നറിയാം. നമ്മള് കാശു കൊടുത്തെടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്സിന് ലഭിക്കുമല്ലോ. കൊവിഷീല്‍ഡ് ആണ്. ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ.
എന്നാല്‍ വെളുപ്പിന് നാല് മണി മുതല്‍ എനിക്ക് ചെറിയ പനിയുണ്ട്. ഇന്ജെക്ഷന് എടുത്ത കൈക്ക് ചെറിയ വേദനയും. മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. അപ്പൊ തീര്‍ച്ചയായും നിങ്ങളുടെ ടേണ്‍ വരുമ്പോള്‍ വാക്സിനേഷന് വിധേയമാവുമല്ലോ? വേഗത്തില്‍ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Vaccinations, COVID-19, Actress Lakshmi Priya shares her experience of getting vaccinated