തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി
Mar 22, 2021, 12:08 IST
ചെന്നൈ: (www.kvartha.com 22.03.2021) തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വിജയസാധ്യതയില്ലെന്നും കമല്‍ ഹാസന്‍ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി വിജയിക്കുമെന്നും നടി ഗൗതമി. കോയമ്പത്തൂരില്‍ ബിജെപിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും താരം വ്യക്തമാക്കി.
സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ലെന്നും നല്ല രാഷ്ട്രീയകാര്‍ക്കേ വിജയമുണ്ടാകുവെന്നും ഗൗതമി പറഞ്ഞു. ബിജെപിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും മുമ്പു തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Politics, Actor, Election, Actress Gautami says Kamal Haasan has no chance of success in Tamil Nadu