നടി ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക സാക്ഷിയുടെ മൊഴി രേഖപ്പെടുത്തി; വിരല്‍ ചൂണ്ടുന്നത് വന്‍ സ്രാവുകള്‍ക്ക് നേരെ?
Jun 30, 2017, 18:57 IST
കൊച്ചി: (www.kasargodvartha.com 30.06.2017) കൊച്ചിയില്‍ നടി ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക സാക്ഷിയുടെ മൊഴി രേഖപ്പെടുത്തി. സഹതടവുകാരന്റെ മൊഴി വിരല്‍ ചൂണ്ടുന്നത് വന്‍ സ്രാവുകള്‍ക്ക് നേരെയെന്ന് സൂചന. ഗൂഡാലോചന നടന്നിട്ടുണ്ടെന്ന മൊഴിയില്‍ സഹതടവുകാരനും നിര്‍ണായക സാക്ഷിയുമായ ജിന്‍സണ്‍ ഉറച്ചുനില്‍ക്കുന്നു.
കേസിലെ ഗൂഢാലോചയെക്കുറിച്ച് പള്‍സര്‍ സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ജിന്‍സന്റെ മൊഴി. ആലുവ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജിന്‍സണ്‍ മൊഴി നല്‍കിയത്. കേസിലെ ഗൂഢാലോചനയുടെ ഭാഗമായാണ് ജിന്‍സന്റെ മൊഴി രേഖപ്പെടുത്തിയത്. കേസിലെ നിര്‍ണായക സാക്ഷിയാണ് ജിന്‍സണ്‍.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് ജിന്‍സണ്‍ നേരത്തെ പെരുമ്പാവൂര്‍ പോലീസിനും മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ ജിന്‍സണ്‍ അന്ന് തയ്യാറായിരുന്നില്ല. പിന്നീട് സുനി ജയിലില്‍ വച്ച് നാദിര്‍ഷയെയും ദിലീപിന്റെ മാനേജരെയും വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വീണ്ടും ജിന്‍സണിലെത്തിയത്. കഴിഞ്ഞ ദിവസം ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ജിന്‍സണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനിയെ വീണ്ടും മൊഴിയെടുക്കും.
Keywords: Kerala, Kochi, news, Top-Headlines, Actor, Cinema, Jail, Assault, Attack, Molestation-attempt, Woman, actress attack incident: major witnesses statement recorded