വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി നടി അനശ്വര; ഇത് സദാചാര ആങ്ങളമാര്‍ക്കുള്ള അടുത്ത മറുപടിയാണെന്ന് ആരാധകര്‍
കൊച്ചി: (www.kasargodvartha.com 02.11.2020) വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി നടി അനശ്വര. ബാത്ത്‌റോബില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വന്ന അധിക്ഷേപങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കികൊണ്ട് അനശ്വര വിമര്‍ശനങ്ങളുമായി എത്തിയവരുടെ വായയടപ്പിച്ചിരുന്നു.
ഇപ്പോള്‍ അനശ്വര പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. മലയാളി പെണ്‍കുട്ടികളുടെ സ്വഭാവത്തിനു ചേരുന്ന വസ്ത്രധാരണമല്ല താരത്തിന്റേതെന്നാണ് ആക്ഷേപം. എന്നാല്‍ നടിക്കു പിന്തുണയുമായും ആളുകള്‍ എത്തി. വസ്ത്രം എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും ആ കുട്ടി അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കട്ടേയെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ഇത് സദാചാര ആങ്ങളമാര്‍ക്കുള്ള അടുത്ത മറുപടിയാണെന്ന് ഒരു വിഭാഗം പറഞ്ഞു. സദാചാര കാവല്‍ക്കാര്‍ക്കു മുന്നറിയിപ്പുമായി 'യെസ് വി ഹാവ് ലെഗ്‌സ്' എന്ന ഹാഷ്ടാഗും ഉടലെടുത്തു. മലയാളസിനിമയിലുള്ള നിരവധിപേര്‍ നടിക്ക് പിന്തുണയുമായി എത്തി.